കെആർടിഎ കൺവൻഷൻ

കെആർടിഎ ജില്ലാ കൺവൻഷൻ കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി എം കെ നൗഷാദലി ഉദ്ഘാടനം ചെയ്യുന്നു


പാലക്കാട്‌ പൊതുവിദ്യാലയത്തിൽ ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കുന്ന സ്പെഷ്യൽ എഡ്യുക്കേറ്റർമാരുടെ സംഘടനയായ കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ (കെആർടിഎ) ജില്ലാ കൺവൻഷൻ കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി എം കെ നൗഷാദലി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ  ജിഷ അധ്യക്ഷയായി. കെആർടിഎ സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ വിനോദൻ, സംസ്ഥാന പ്രസിഡന്റ്‌ ആർ സുനിത, സംസ്ഥാന നിർവാഹക സമിതി  അംഗങ്ങളായ അരുൺ,  ശ്രീരാജ് എന്നിവർ സംസാരിച്ചു.  ജില്ലാ സെക്രട്ടറി ദീപ ജോസഫ് സ്വാഗതവും ട്രഷറർ സംഗീത നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News