ആശ്രിത പെൻഷൻ വർധിപ്പിക്കണം

സീനിയർ ജേർണലിസ്റ്റ്സ് ഫോറം -കേരള പാലക്കാട് ജില്ലാ സമ്മേളനം -മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്‌ഘാടനം ചെയ്യുന്നു


പാലക്കാട് ആശ്രിത പെൻഷൻ നിലവിലുള്ള പെൻഷന്റെ പകുതിയായി വർധിപ്പിക്കണമെന്ന് സീനിയർ ജേർണലിസ്റ്റ്സ് ഫോറം -കേരള ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനവും കുടുംബസംഗമവും -മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്‌ഘാടനം ചെയ്‌തു. ഫോറം ജില്ലാ പ്രസിഡന്റ്‌ ടി വി ചന്ദ്രശേഖരൻ അധ്യക്ഷനായി.  പാലക്കാട് പ്രസ് ക്ലബ് പ്രസിഡന്റ്‌ നോബിൾ ജോസ്, ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി കെ പി വിജയകുമാർ, സെക്രട്ടറി ഹസൻകോയ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സ്ഥാനമൊഴിയുന്ന പട്ടത്താനം ശ്രീകണ്ഠനെ ആദരിച്ചു.  ഭാരവാഹികൾ: ടി വി ചന്ദ്രശേഖരൻ (പ്രസിഡന്റ്‌), പി സി സെബാസ്റ്റ്യൻ (വൈസ്‌പ്രസിഡന്റ്‌), പി പി നാരായണൻകുട്ടി (ജനറൽ സെക്രട്ടറി), പി കെ സുരേന്ദ്രൻ (ജോയിന്റ്‌ സെക്രട്ടറി), പി എം വി ജയഗോപൻ (ട്രഷറർ). Read on deshabhimani.com

Related News