വാർഡ് പുനർവിഭജനം: ആക്ഷേപങ്ങൾ 3 വരെ നൽകാം
പാലക്കാട് ജില്ലയിലെ 87 പഞ്ചായത്തുകളിലെയും ആറ് നഗരസഭകളിലെയും (തൃക്കടീരി പഞ്ചായത്ത്, ചെർപ്പുളശേരി നഗരസഭ എന്നിവ ഒഴികെ) അതിർത്തി പുനർനിർണയവും വാർഡ് വിഭജനവും നടത്തിയത് സംബന്ധിച്ചുള്ള അഭിപ്രായങ്ങളും ആക്ഷേപങ്ങളും മൂന്നുവരെ സമർപ്പിക്കാം. കരട് വാർഡുവിഭജന റിപ്പോർട്ട് സംസ്ഥാന ഡീലിമിറ്റേഷൻ കമീഷൻ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അതത് പഞ്ചായത്ത്/നഗരസഭാ നോട്ടീസ് ബോർഡിലും വെബ്സൈറ്റിലും അക്ഷയ കേന്ദ്രങ്ങൾ, വില്ലേജ് ഓഫീസുകൾ, വായനശാലകൾ, റേഷൻകടകൾ, വാർത്താ ബോർഡുകൾ എന്നിവിടങ്ങളിലും പരസ്യപ്പെടുത്തിയിട്ടുണ്ട്. കരട് റിപ്പോർട്ടിന്മേൽ ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ സംസ്ഥാന ഡീലിമിറ്റേഷൻ കമീഷൻ സെക്രട്ടറി മുമ്പാകെയോ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ അല്ലെങ്കിൽ കലക്ടർ മുമ്പാകെ നേരിട്ടോ, രജിസ്‌റ്റേഡ് തപാൽ മുഖേനയോ സമർപ്പിക്കാം. മൂന്നിനുശേഷം കിട്ടുന്ന പരാതികൾ പരിഗണിക്കില്ല. പരാതികൾ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ച് 26നുമുമ്പ് റിപ്പോർട്ട് സംസ്ഥാന ഡീലിമിറ്റേഷൻ കമീഷന് സമർപ്പിക്കും. Read on deshabhimani.com