വിവാഹ പന്തലിൽ 
വാക്‌സിൻ ചലഞ്ച്



പാലക്കാട്  വാക്‌സിൻ ചാലഞ്ച്‌ ഏറ്റെടുത്ത്‌  വിവാഹ പന്തലിൽനിന്ന്‌ ദമ്പതികളും രക്ഷാകർത്താക്കളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന നൽകി.  ബിഇഎഫ്ഐ സംസ്ഥാന വെെസ് പ്രസിഡന്റ് സജി വർഗീസിന്റെയും സുജ പി വർഗീസിന്റെയും മകൾ ആശയുടെയും വരൻ ആഷിക്കുമാണ്‌ സംഭാവന നൽകിയത്‌.   സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം ബി രാജേഷ് സംഭാവന ഏറ്റുവാങ്ങി. വിവാഹച്ചെലവ് ചുരുക്കിയാണ്‌ 25,000 രൂപ ദുരിതാശ്വാസ നിധിയിലേക്ക്   നൽകിയത്. Read on deshabhimani.com

Related News