പറമ്പിക്കുളത്ത്‌ കടുവദിനം ആചരിച്ചു

കടുവദിനത്തിൽ പറമ്പിക്കുളത്ത്‌ സംഘടിപ്പിച്ച പുലികളി


പാലക്കാട്‌ ദേശീയ കടുവദിനമായ തിങ്കളാഴ്‌ച പറമ്പിക്കുളം കടുവ സങ്കേതത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പറമ്പിക്കുളത്തും ആനപ്പാടിയിലും ബോധവൽക്കരണ റാലി നടത്തി. വിനോദസഞ്ചാരികൾക്കായി പുലികളി സംഘടിപ്പിച്ചു. കുട്ടികൾക്കായി പഠന ക്ലാസും സിനിമാ പ്രദർശനവും നടത്തി. കരിമല വനം റേഞ്ച് ഓഫീസർ അരുൺ മഹാരാജ ക്ലാസെടുത്തു. പറമ്പിക്കുളം ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ ആർ സുജിത് നേതൃത്വം നൽകി. Read on deshabhimani.com

Related News