മൂന്നിടത്ത് ഉരുൾപൊട്ടി
വടക്കഞ്ചേരി മംഗലംഡാം മലയോര മേഖലയിൽ മൂന്നിടത്ത് ഉരുൾപൊട്ടി. രണ്ടിടത്ത് മണ്ണിടിച്ചിലുണ്ടായി. 20 കുടുംബങ്ങൾ ഒറ്റപ്പെട്ടു. തിങ്കളാഴ്‌ച പകൽ പെയ്‌ത കനത്ത മഴയിലാണ് വ്യാപക നാശമുണ്ടായത്. മംഗലംഡാം മലയോര മേഖലയിൽ വിവിധയിടങ്ങളിൽ ഉരുൾപൊട്ടി. ഓടംതോട് പടങ്ങിട്ട തോട്ടിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് 200 മീറ്ററോളം റോഡ് ഒലിച്ചുപോയി. ആറ് കുടുംബങ്ങൾ ഒറ്റപ്പെട്ടു. കടപ്പാറ മേരി മാതാ എസ്റ്റേറ്റിലും വട്ടപ്പാറ മുക്കാടൻ പ്ലാന്റേഷനിലും ഉരുൾപൊട്ടി. കടപ്പാറ കോളനിക്ക് സമീപവും തളികക്കല്ല് ആദിവാസി കോളനിയിലും മണ്ണിടിച്ചിലുണ്ടായി. തളികക്കല്ലിൽ തോട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് പതിനഞ്ചോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. മംഗലംഡാം പന്നികുളമ്പിൽ മുപ്പതോളം വീടുകളിൽ വെള്ളം കയറി. വടക്കഞ്ചേരി ദേശീയപാതയോരത്തും വിവിധ പ്രദേശങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടാണ് ഉണ്ടായിട്ടുള്ളത്. പാലക്കുഴിയിലും ശക്തമായ മലവെള്ളപ്പാച്ചിൽ ഉണ്ടായി. Read on deshabhimani.com