ജാതീയതയ്‌ക്കെതിരെ 
പികെഎസ് ജനകീയ കൂട്ടായ്മ



പാലക്കാട് വളരുന്ന ജാതീയതയ്‌ക്കെതിരെ പട്ടികജാതി ക്ഷേമ സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ജനകീയ കൂട്ടായ്മ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി പി കുഞ്ഞുണ്ണി അധ്യക്ഷനായി.  ദളിത് ശോഷൻ മുക്തി മഞ്ച് കേന്ദ്രകമ്മിറ്റി അംഗം കെ ശാന്തകുമാരി എംഎൽഎ, പി പി സുമോദ് എംഎൽഎ, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി രാജേഷ് മേനോൻ, ക്ഷേമ സമിതി ജില്ലാ സെക്രട്ടറി വി പൊന്നുക്കുട്ടൻ, ട്രഷറർ പി വാസു, കെ രാജൻ, എം മാധവൻ, ബി സി അയ്യപ്പൻ, കെ ശ്രീനിവാസൻ, വി സ്വാമിനാഥൻ, കെ ഷിബു, എം കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News