കൈകോർക്കും മാലിന്യമുക്ത നവകേരളത്തിനായി
പാലക്കാട് മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ഹരിത സഹായ സ്ഥാപനമെന്ന നിലയ്‌ക്കുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ഐആർടിസി വാർഷിക ജനറൽബോഡി തീരുമാനിച്ചു. വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളിലെ പ്രകൃതി ആഘാതപഠനം, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പഠനങ്ങൾ തുടങ്ങി ഏറ്റെടുത്ത പദ്ധതികൾ ഊർജിതമാക്കും. ചെയർപേഴ്സൺ ടി കെ മീരാഭായ് അധ്യക്ഷയായി. ഡയറക്ടർ ഡോ. എൻ കെ ശശിധരൻപിള്ള വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. രജിസ്ട്രാർ രാഘവൻ കണക്കും ഇന്റേണൽ ഓഡിറ്റർ പി രമേഷ്‌കുമാർ ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. ശാസ്ത്രസാഹിത്യ പരിഷത്ത് ജനറൽ സെക്രട്ടറി പി വി ദിവാകരൻ, പ്രൊഫ. പി കെ രവീന്ദ്രൻ, ഡോ. കെ വി തോമസ്, ഡോ. അജയ്കുമാർ വർമ, ബി രമേഷ്, എൻ ശാന്തകുമാരി, ഡോ. മുബാറക്ക് സാനി, കെ എസ് നാരായണൻകുട്ടി, പി എസ് ജൂന, പി മുരളീധരൻ, ഇ വിലാസിനി, പി നാരായണൻകുട്ടി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി കെ മീരാഭായ് (ചെയർപേഴ്സൺ), ഡോ. എൻ കെ ശശിധരൻ പിള്ള (ഡയറക്ടർ), എ രാഘവൻ (രജിസ്ട്രാർ), എൻ കെ പ്രകാശൻ (എക്സിക്യൂട്ടീവ് ഡയറക്ടർ, പരിഷത്ത് പ്രൊഡക്‌ഷൻ സെന്റർ), എം ഹരിഷ്കുമാർ (സെക്രട്ടറി പിപിസി), പി നാരായണൻകുട്ടി (സെക്രട്ടറി – പിഐയു), പി വി ദിവാകരൻ (കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജനറൽ സെക്രട്ടറി), പി പി ബാബു (ട്രഷറർ കെഎസ്‌എസ്‌പി), ഡോ. കെ കെ സീതാലക്ഷ്‌മി (റിസർച്ച് ഡയറക്ടർ). Read on deshabhimani.com