പാടത്ത് കോളനി വികസനം: ലക്ഷങ്ങളുടെ 
അഴിമതിയെന്ന്‌ ആരോപണം



  പാലക്കാട് നഗരസഭയിലെ 28–-ാം വാർഡിൽ ഉൾപ്പെട്ട പാടത്ത് കോളനിയിൽ അംബേദ്കർ ഗ്രാമ വികസന പദ്ധതിൽ അഴിമതിയെന്ന്‌ ആരോപണം.   ഒരുകോടി രൂപയുടെ വികസന പ്രവൃത്തി നടത്തിയതിൽ വൻ അഴിമതിയുണ്ടെന്നും വിജിലൻസ് അന്വേഷണം വേണമെന്നുമാണ്‌ നാട്ടുകാരുടെ ആവശ്യം. ഇവിടെ മുമ്പ്‌ ഉണ്ടായിരുന്ന റോഡ് കോൺക്രീറ്റ് ചെയ്യുക മാത്രമാണ് നടന്നിട്ടുള്ളതെന്നും കോളനിയുടെ സമഗ്ര വികസനത്തിന്‌ ഒരു പ്രവർത്തനവും നടത്തിയിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. അശാസ്ത്രീയ റോഡ് നിർമാണംമൂലം വീടുകളിൽ വെള്ളംകയറി. മഴക്കാലത്ത്‌ ഒമ്പത്‌ കുടുംബങ്ങളെ അങ്കണവാടിയിൽ താമസിപ്പിക്കേണ്ടി വന്നു.  വീടുകളില്ലാത്ത ഭാഗത്തേക്ക് റോഡ് നിർമിച്ചത് ഭൂമി വില വർധിപ്പിച്ച്‌ ഭൂമാഫിയയെ സഹായിക്കാനാണെന്നും ആക്ഷേപമുണ്ട്‌. Read on deshabhimani.com

Related News