സെക്യൂരിറ്റി സ്റ്റാഫ് യൂണിയൻ തൊഴിലാളികൾ ധർണ നടത്തി

കേരള ബാങ്ക് സെക്യൂരിറ്റി ജീവനക്കാർ പാലക്കാട് റീജണൽ ഓഫിസിനു മുന്നിൽ നടത്തിയ ധർണ എ പ്രഭാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു


പാലക്കാട്‌ സെക്യൂരിറ്റി സ്റ്റാഫ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കേരള ബാങ്ക് സെക്യൂരിറ്റി ജീവനക്കാർ പാലക്കാട് റീജണൽ ഓഫീസിനുമുന്നിൽ ധർണ സംഘടിപ്പിച്ചു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.  യൂണിയൻ ജില്ലാ സെക്രട്ടറി സി കെ ചാമുണ്ണി അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് കെ അജയൻ, ട്രഷറർ എ രാജകുമാരൻ, കെ ഘോഷ്, ഒ സാബു, കെ ആർ ഷൺമുഖൻ, എം നിസാർ, പി ദേവൻ, പി നടരാജൻ, എ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.  പ്രതിവാര ലീവ് അനുവദിക്കുക, ജോലി സ്ഥിരത ഉറപ്പാക്കുക, മിനിമം വേതനം പുതുക്കി നിശ്ചയിക്കുക, തൊഴിലെടുക്കുന്ന സ്ഥാപനങ്ങളിൽ അടിസ്ഥാന സൗകര്യം നടപ്പാക്കുക തുടങ്ങിയ അവശ്യങ്ങൾ ഉന്നയിച്ചാണ്‌ ധർണ.   Read on deshabhimani.com

Related News