സിപിഐ എം തൃത്താല ഏരിയ സമ്മേളനം തുടങ്ങി

സിപിഐ എം തൃത്താല ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം എം ബി രാജേഷ് ഉദ്ഘാടനം ചെയ്യുന്നു


കൂറ്റനാട് സിപിഐ എം തൃത്താല ഏരിയ സമ്മേളനത്തിന് വി എം ബാലൻ മാസ്റ്റർ നഗറിൽ (ഇരുമ്പകശേരി അമാന കൺവൻഷൻ സെന്റർ) തുടക്കമായി. മുതിർന്ന അംഗം കെ പി രാമചന്ദ്രൻ പതാക ഉയർത്തി. പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം എം ബി രാജേഷ് ഉദ്ഘാടനം ചെയ്‌തു. ഏരിയ കമ്മിറ്റിയംഗം ടി പി കുഞ്ഞുണ്ണി താൽക്കാലിക അധ്യക്ഷനായി.  വി കെ മനോജ്കുമാർ രക്തസാക്ഷി പ്രമേയവും എം കെ പ്രദീപ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.  സംഘാടകസമിതി ചെയർമാൻ കെ ജനാർദനൻ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം കെ എസ് സലീഖ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി മമ്മിക്കുട്ടി, വി കെ ചന്ദ്രൻ എന്നിവർ പങ്കെടുക്കുന്നു. ഏരിയ സെക്രട്ടറി ടി പി മുഹമ്മദ് റിപ്പോർട്ട്‌ അവതരിപ്പിച്ചു.  ടി പി കുഞ്ഞുണ്ണി, കെ പി ശ്രീനിവാസൻ, പി ആർ കുഞ്ഞുണ്ണി, കെ ആർ വിജയമ്മ എന്നിവരടങ്ങിയ പ്രസീഡിയമാണ്‌ സമ്മേളനം നിയന്ത്രിക്കുന്നത്‌.  ഏരിയ കമ്മിറ്റി അംഗങ്ങളടക്കം 150 പ്രതിനിധികളാണ്‌ പങ്കെടുക്കുന്നത്‌. ശനി വൈകിട്ട് 4.30ന് ആയിരം റെഡ് വളന്റിയർ മാർച്ചും ബഹുജനറാലിയും ആറങ്ങോട്ടുകര സെന്ററിൽനിന്ന് ആരംഭിക്കും.  പൊതുസമ്മേളനം എം ചന്ദ്രൻ നഗറിൽ (ഇരുമ്പകശേരി എയുപി സ്‌കൂൾ ഗ്രൗണ്ട്) സംസ്ഥാന കമ്മിറ്റിയംഗം എം ബി രാജേഷ് ഉദ്ഘാടനംചെയ്യും. Read on deshabhimani.com

Related News