മാധ്യമങ്ങൾക്ക്‌ കച്ചവട താൽപ്പര്യം 
മാത്രം: വീണാ ജോർജ്‌



കൊടുമൺ കേരളത്തിലെ മാധ്യമങ്ങൾക്ക് കച്ചവട താൽപ്പര്യം മാത്രമാണുള്ളതെന്നും അവർ ജനങ്ങൾക്ക്‌ വേണ്ടിയല്ല നിൽക്കുന്നതെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ്.  അങ്ങാടിക്കൽ വടക്ക് എം  രാജേഷ് രക്തസാക്ഷി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കഴിഞ്ഞ എട്ട്‌  വർഷത്തിനിടയിൽ കേരളത്തിന്റെ അടിസ്ഥാന മേഖലയിൽ വൻ വികസനമാണുണ്ടായിരിക്കുന്നത്. മാധ്യമങ്ങൾ അത് ബോധപൂർവ്വം തമസ്കരിക്കുകയും സർക്കാരിനെതിരെ കള്ളം മാത്രം പ്രചരിപ്പിക്കുകയും ചെയ്യുകയാണ്. വയനാട് ദുരന്തമുണ്ടായിട്ട് മാസങ്ങളായി അവരെ സഹായിക്കാൻ കേന്ദ്രം ഒന്നും ചെയ്തില്ല.  മാധ്യമങ്ങൾക്ക് അതും വാർത്തയല്ലാതായി മാറി മന്ത്രി പറഞ്ഞു. യോഗത്തിൽ സ്വാഗത സംഘം ചെയർമാൻ എ വിപിൻ കുമാർ അധ്യക്ഷനായി. കാട്ടാക്കട എംഎൽഎ ഐ ബി സതീഷ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റിയംഗങ്ങളായ ആർ തുളസീധരൻ പിള്ള, കെ കെ ശ്രീധരൻ, കൊടുമൺ ഏരിയ സെക്രട്ടറി എ എൻ സലീം, ഏരിയ കമ്മിറ്റിയംഗങ്ങളായ, കെ കെ അശോക് കുമാർ, അഡ്വ. സി പ്രകാശ്, സോബിബാലൻ, ബീനാ പ്രഭ, അഡ്വ. ആർ ബി രാജീവ് കുമാർ, അങ്ങാടിക്കൽ വടക്ക് ലോക്കൽ സെക്രട്ടറി എസ് ഭദ്രകുമാരി, അങ്ങാടിക്കൽ തെക്ക് ലോക്കൽ സെക്രട്ടറി എം ആർ എസ് ഉണ്ണിത്താൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എസ് ധന്യാദേവി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News