എയ്ഡ്സ് ബാധിതര്‍ കുറയുന്നു
പത്തനംതിട്ട മയക്കുമരുന്ന് ഉപയോഗം നടത്തുന്നവരിലാണ് എയ്ഡ്സ് രോഗബാധ ഏറുന്നതെന്ന് ആരോഗ്യ വകുപ്പ്. മയക്കുമരുന്ന് ഉപയോഗത്തിന് സിറിഞ്ച് മുഖേന മരുന്ന് ഉപയോഗിക്കുന്നത് രോഗം പടരാനിടയാക്കുന്നു. അതിനാല്‍ വിദ്യാര്‍ഥികളിലും യുവാക്കളിലും ഇതിനെതിരെയുള്ള ബോധവല്‍ക്കരണ നടപടി കൂടുതല്‍ നടത്താൻ ശ്രദ്ധ വേണമെന്ന് ഡിഎംഒ ഡോ. എല്‍ അനിതാകുമാരി പറഞ്ഞു. രോഗവ്യാപനം ജില്ലയില്‍ കുറഞ്ഞു വരികയാണ്. സംസ്ഥാനത്ത് തന്നെ ഏറ്റവും കുറവ് രോഗബാധിതരുള്ള ജില്ലയാണ് പത്തനംതിട്ട. നിലവില്‍ 56 രോഗ ബാധിതരാണുള്ളത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ കുറവാണ്. സര്‍ക്കാര്‍ ആരോഗ്യസംവിധാനത്തിലൂടെ ഫലപ്രദമായ ചികിത്സാ സംവിധാനം തുടരുന്നു. രക്തദാനം നടത്തുന്നവരിലും ഗര്‍ഭിണികള്‍ക്കും മറ്റും രോഗ പരിശോധന നടത്താറുണ്ട്. മറ്റുള്ളവരില്‍ വ്യക്തികള്‍ സ്വയം മുന്നോട്ട് വന്നാലേ രോഗ പരിശോധന നടത്താനാവൂ. വൈറസ് ശരീരത്തില്‍ കയറിയാല്‍ ചിലപ്പോള്‍ മാസങ്ങള്‍ക്ക് ശേഷമാകും പരിശോധനയില്‍ പോലും കണ്ടെത്താനാവുക. അതിനാല്‍ രോഗത്തിനെതിരെയുള്ള കൂടുതൽ ബോധവൽക്കരണം വരുംദിവസങ്ങളിൽ സ്‌കൂൾ, കോളേജ് തലങ്ങളിലും നടത്തും. Read on deshabhimani.com