സിനിമ കണ്ട്‌ മനംനിറയ്‌ക്കാം...



പത്തനംതിട്ട  300 രൂപ മുടക്കിയാല്‍ മൂന്നുസിനിമ പോലും ഇപ്പൊ കാണാനാവില്ല. എന്നാല്‍, പത്തനംതിട്ട അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ 300 രൂപയ്‌ക്ക്‌ പാസെടുത്താൽ മൂന്ന് ദിവസം ഇഷ്ടംപോലെ സിനിമ കാണാം. കുറഞ്ഞ ചെലവിൽ ലോക ക്ലാസിക്‌ ചലച്ചിത്രങ്ങൾ കാണാൻ അവസരമുണ്ട്‌. മൂന്ന് ദിവസത്തെ മേളയിൽ 28 ചിത്രങ്ങളാണ് പ്രദർശനത്തിനെത്തുന്നത്. 18 ഇന്ത്യൻ ചിത്രങ്ങളിൽ 13 എണ്ണം മലയാളത്തിൽ നിന്നാണ്. പത്തനംതിട്ട നഗരത്തിലെ ട്രിനിറ്റി മൂവീമാക്‌സിന്റെ രണ്ട്‌ സ്‌ക്രീനുകൾ, രമ്യ തീയറ്റർ, പത്തനംതിട്ട ടൗൺ ഹാൾ എന്നിവിടങ്ങളിലായി 480 സീറ്റുകൾ സിനിമാ പ്രേമികൾക്കായി ഒരുക്കിയിട്ടുണ്ട്‌.  നഗരത്തിലെ ടൗൺഹാളിൽ പ്രവർത്തിക്കുന്ന സംഘാടകസമിതി ഓഫീസിൽ നേരിട്ടും ഗൂഗിൾ ഫോം മുഖേന ഓൺലൈനായും രജിസ്റ്റർ ചെയ്യാം. കോളേജ് നൽകുന്ന തിരിച്ചറിയൽ രേഖ ഹാജരാക്കുന്ന വിദ്യാർഥികൾക്ക് 150 രൂപയും മറ്റുള്ളവർക്ക് 300 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്. പണം ഓൺലൈനായടയ്‌ക്കാൻ യുപിഐ സൗകര്യമുണ്ട്‌. രജിസ്റ്റർ ചെയ്യുന്നവർക്ക് ഫെസ്റ്റിവൽ ബുക്ക്, ഫിലിം ഷെഡ്യൂൾ, ബാഡ്‌ജ്‌ എന്നിവ ഉൾപ്പെടുന്ന കിറ്റ് നൽകും. മേളയുടെ പ്രചാരണത്തിന്‌  International film festival of Pathanamthi  tta   എന്ന ഫേസ്ബുക്ക് പേജ്  ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി ptafilmfest@gmail.com എന്ന ഇമെയിൽ ഐഡിയിലും 9447945710, 9447439851 എന്ന വാട്സാപ്പ് നമ്പറുകളിലും ബന്ധപ്പെടാം.    Read on deshabhimani.com

Related News