നിർമിത തണ്ണീർത്തടങ്ങൾ 
ഉപയോഗിച്ച് ജല ശുചീകരണം



അടൂർ  അടൂർ ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അവസാന വർഷ ബി ടെക്ക് സിവിൽ എൻജിനിയറിങ് വിദ്യാർഥികൾ പരിസ്ഥിതി സൗഹൃദ  വാട്ടർ ഫിൽട്രേഷൻ വികസിപ്പിച്ചു. നിർമിത തണ്ണീർ തടവും വാഴച്ചെടിയും ഉപയാഗിച്ചാണ് യൂണിറ്റ് നിർമിച്ചത്. നിർമിത ജല തടങ്ങൾ ജലത്തിലെ മാലിന്യങ്ങളെയും നൈട്രജൻ, ഫോസ് ഫറസ്, എന്നിവയെയും നീക്കം ചെയ്യും. അഭിജിത്ത് വി,    അനന്തിക ശിവകുമാർ, ഷോൺ വർഗീസ്, എന്നിവർ സിവിൽ എൻജിനിയറിങ് ഡിപ്പാർട്ട്മെന്റിലെ അസിസ്റ്റന്റ് പ്രഫസറായ രശ്മി എം രാജുവിന്റെ  മേൽനോട്ടത്തിൽ ആണ് പ്യൂരിഫിക്കേഷൻ സിസ്റ്റം വികസിപ്പിച്ചത്. Read on deshabhimani.com

Related News