അയിരൂര്‍ ​ഗവ. എച്ച്എസ്എസ് 
പുതിയ കെട്ടിടം ഉദ്ഘാടനം നാളെ



പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഒരുകോടി രൂപ ചെലവില്‍  നിർമിച്ച അയിരൂർ ഗവൺമെന്റ്  എച്ച്എസ്എസിന്റെ  പുതിയ കെട്ടിടം വ്യാഴാഴ്ച വിദ്യാഭ്യാസ മന്ത്രി  വി ശിവന്‍ കുട്ടി ഉദ്ഘാടനം ചെയ്യും.  പകൽ 11.30നാണ് ഉദ്ഘാടന ചടങ്ങെന്ന് ജില്ലാ പഞ്ചായത്തംഗം സാറാ തോമും പഞ്ചായത്ത്,  സ്കൂൾ ഭാരവാഹികളും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  ഇതോടൊപ്പം 10 ലക്ഷം രൂപ ചെലവില്‍  പൂർത്തിയാക്കിയ പ്രീ പ്രൈമറി കുട്ടികള്‍ക്ക് നിര്‍മിച്ച  വര്‍ണക്കൂടാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പന്‍ ഉദ്ഘാടനം ചെയ്യും.  സ്കൂളിനെ ഹൈടെക് ആക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ പഞ്ചായത്ത് ഒരുകോടി രൂപ ചെലവഴിച്ച് 10 ക്ലാസ് മുറികൾ  അടങ്ങുന്ന കെട്ടിടം നിർമിച്ചത്.  സ്കൂളിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ  ആര്‍ അജയകുമാര്‍  മുഖ്യപ്രഭാഷണം നടത്തും.   അയിരൂര്‍  പഞ്ചായത്ത് പ്രസിഡന്റ്  അമ്പിളി പ്രഭാകരന്‍  നായർ മുഖ്യ സന്ദേശം നൽകും.  പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് മുഖ്യാതിഥിയാകും.   അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ  അധ്യക്ഷനാകും. അയിരൂർ പഞ്ചായത്ത് പ്രസിഡന്റ്  അമ്പിളി പ്രഭാകരന്‍ നായർ,  സ്വാഗതസംഘം വർക്കിങ്  ചെയർമാൻ വി പ്രസാദ്,  ജനറല്‍  കൺവീനർ അനിൽ എം ജോർജ്,  പിടിഎ പ്രസിഡന്റ് എം വി  രമാദേവി,  പ്രധാന അധ്യാപകൻ  എം ജെ  ജയകുമാർ,  വാർഡംഗം  കെ ടി സുബിൻ,  ബിനു ചിറപ്പുറം എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News