സംവരണം അട്ടിമറിക്കരുത്
പത്തനംതിട്ട വിവിധ ആവശ്യങ്ങളുന്നയിച്ച് പട്ടികജാതി ക്ഷേമസമിതി നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ് പോസ്‌റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. ഇന്ത്യയിൽ ജാതി സെൻസസ് നടപ്പാക്കുക, സ്വകാര്യമേഖലയിൽ സംവരണം നിയമം മൂലം നടപ്പാക്കുക, സംവരണം അട്ടിമറിക്കാനുള്ള നീക്കം പാർലമെന്റിൽ നിയമം വഴി തടയുക, എയ്‌ഡഡ് സ്‌കൂൾ –- കോളേജ് നിയമനങ്ങളിൽ സംവരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച്. സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്‌ഘാടനം ചെയ്‌തു.പികെഎസ് ജില്ലാ പ്രസിഡന്റ് കെ എം ഗോപി അധ്യക്ഷനായി. സിപിഐ എം പത്തനംതിട്ട ഏരിയ സെക്രട്ടറി എം വി സഞ്ജു, പികെഎസ് സംസ്ഥാന കമ്മിറ്റിയംഗങ്ങളായ അഡ്വ. സി ടി വിനോദ്, വി ജി ശ്രീവിദ്യ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സി എൻ രാജേഷ് സ്വാഗതവും ട്രഷറർ എ ആർ അജീഷ്‌കുമാർ നന്ദിയും പറഞ്ഞു. Read on deshabhimani.com