വാര്‍ഷിക വരിസംഖ്യയും ലിസ്റ്റും 
നാളെ ഏറ്റുവാങ്ങും



പത്തനംതിട്ട ദേശാഭിമാനി പത്ര പ്രചാരണത്തിന്റെ ഭാഗമായി ജില്ലയിൽ  നാലാംഘട്ട വരിസംഖ്യയും ലിസ്റ്റും ചൊവ്വാഴ്ച ഏറ്റുവാങ്ങും. ദേശാഭിമാനി ജനറല്‍  മാനേജർ കെ  ജെ  തോമസും സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവും ചേർന്നാണ് വിവിധ ഏരിയയിൽ നിന്നും വാര്‍ഷിക  വരിസംഖ്യയും  ലിസ്റ്റും ഏറ്റുവാങ്ങുക.  നാടിന്റെ  ശബ്ദമായി ദേശാഭിമാനിയെ  മാറ്റുന്നതിനൊപ്പം  കൂടുതൽ ജനങ്ങളിലേക്കും  കൂടുതൽ മേഖലകളിലേക്കും  പത്രപ്രചാരണം എത്തിക്കുക എന്നത് കൂടി ലക്ഷ്യമിട്ടാണ്  അഴീക്കോടന്‍ ദിനം  മുതൽ സംസ്ഥാനത്താകെ പത്രപ്രചാരണത്തിന് തുടക്കമിട്ടത്.   ജില്ലയില്‍ വരിക്കാരുടെയും വായനക്കാരുടെ  എണ്ണത്തിലും  രണ്ടാം സ്ഥാനത്തെത്തുന്ന തരത്തില്‍ പത്രം നേടിയ മേല്‍ക്കൈ വരും ദിനങ്ങളില്‍ കൂടുതല്‍ ഉയര്‍ത്തുകയെന്ന പ്രവര്‍ത്തനമാണ് തുടരുന്നുത്.  ഭൂരിപക്ഷ മാധ്യമങ്ങളും വലതുപക്ഷ ശക്തികളുടെ കുഴലൂത്തുകാരായി മാറുന്ന സന്ദർഭത്തിൽ അതിനെതിരെ ശബ്ദം ഉയർത്തുന്നത് ദേശാഭിമാനി മാത്രമാണ്.  ജില്ലയിൽ തന്നെ സിപിഐ എമ്മിനെതിരെ നിരവധി കള്ള പ്രചാരണങ്ങളാണ് വലതുപക്ഷ മാധ്യമങ്ങൾ നടത്തുന്നത്.  അതിനെ  ശക്തമായി ചെറുക്കാനും പാര്‍ടിയുടെ ആശയപ്രചാരണം കൂടുതൽ ജനങ്ങളിൽ എത്തിക്കാനും എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം ഉണ്ടാകണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു അഭ്യർഥിച്ചു.   ഈ വർഷം മൂന്ന് ഘട്ടങ്ങളിലായി സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്  അം​ഗം എം  സ്വരാജിന്റെ നേതൃത്വത്തിൽ ഏരിയകളിൽ നിന്ന് പുതിയ വാർഷിക വരിക്കാരുടെ ലിസ്റ്റും  വരിസംഖ്യയും  ഏറ്റുവാങ്ങിയിരുന്നു.  ചൊവ്വ രാവിലെ ഒമ്പതിന്‌ റാന്നി, 10ന്‌  പെരുനാട്, 11ന്‌ കോന്നി, 12ന്‌ പത്തനംതിട്ട, കോഴഞ്ചേരി ഏരിയകളിലേത് ജില്ലാ കമ്മിറ്റി ഓഫീസിലും, 12.30ന്‌ കൊടുമൺ, രണ്ടിന്‌ അടൂർ, മൂന്നിന്‌ പന്തളം, നാലിന്‌ തിരുവല്ല, അഞ്ചിന്‌ ഇരവിപേരൂർ, ആറിന്‌ മല്ലപ്പള്ളി എന്നിവിടങ്ങളിലാണ്‌ ഏറ്റുവാങ്ങൽ. Read on deshabhimani.com

Related News