കരുതലും കൈത്താങ്ങും; പരാതികൾ ആറ് വരെ നൽകാം
പത്തനംതിട്ട ജില്ലയിൽ ഡിസംബർ ഒമ്പത് മുതൽ 17 വരെ നടക്കുന്ന ‘കരുതലും കൈത്താങ്ങും’ താലൂക്ക്തല പൊതുജന അദാലത്തിലേയ്ക്കുള്ള പരാതികൾ ഡിസംബർ ആറുവരെ സമർപ്പിക്കാം. https://karuthal.kerala.gov.in എന്ന വെബ്സൈറ്റിൽ ഒറ്റതവണ രജിസ്ട്രേഷൻ പൂർത്തിയാക്കി വ്യക്തിഗത ലോഗിൻ ചെയ്തു പരാതി നൽകാം. അദാലത്തിൽ പരിഗണിക്കുന്ന വിഷയങ്ങൾ, പരാതി സമർപ്പിക്കാനുള്ള നടപടിക്രമം, സമർപ്പിച്ച പരാതിയുടെ തൽസ്ഥിതി അറിയാനുള്ള സൗകര്യം തുടങ്ങിയവ വൈബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം അക്ഷയകേന്ദ്രങ്ങൾ വഴിയും താലൂക്ക് ഓഫീസുകളിലായും പരാതി സമർപ്പിക്കാം. മന്ത്രിമാരായ വീണാ ജോർജും പി രാജീവും അദാലത്തുകൾക്ക് നേതൃത്വം നൽകും. അവലോകന യോഗം ഇന്ന് പത്തനംതിട്ട കരുതലും കൈത്താങ്ങും അദാലത്ത് സംബന്ധിച്ച അവലോകന യോഗം കലക്ടറുടെ അധ്യക്ഷതയിൽ ബുധൻ പകൽ 2.30ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. Read on deshabhimani.com