ശലഭങ്ങളായ് അവർ
ഓമല്ലൂർ അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തോട് അനുബന്ധിച്ച് ജില്ലാ ഭിന്നശേഷി ദിനാഘോഷം സമാപിച്ചു. സമാപന യോഗം ഓമല്ലൂർ ദർശന ഓഡിറ്റോറിയത്തിൽ അഡ്വ. പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ജിജി മാത്യു അധ്യക്ഷനായി. ജില്ലാ സാമൂഹിക നീതി ഓഫീസർ ജെ ഷംലാ ബീഗം സ്വാഗതം ആശംസിച്ചു. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി, ഓമല്ലൂർ പഞ്ചായത്തംഗം അമ്പിളി, ജില്ലാ പഞ്ചായത്ത്പ്ലാനിങ് ഉപാധ്യക്ഷൻ ആർ അജിത് കുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ അനിതകുമാരി, ഡയറക്ടർ കെഎൻഎംആർ കെ പി രമേശ് , സി കെ രാജൻ, ഒ എസ് മീനാ എന്നിവർ സംസാരിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന കലാ കായിക പരിപാടികളിൽ പങ്കെടുത്ത ഭിന്നശേഷി കുട്ടികൾക്കുള്ള സമ്മാനം പ്രമോദ് നാരായൺ എംഎൽഎ വിതരണം ചെയ്‌തു. Read on deshabhimani.com