യുവമോര്‍ച്ച ജില്ലാ ട്രഷററടക്കം 10 പേര്‍ സിപിഐ എമ്മിനൊപ്പം
മല്ലപ്പുഴശേരി യുവമോർച്ച ജില്ലാ ട്രഷറർ അടക്കം പത്ത് യുവാക്കൾ സിപിഐ എമ്മിനൊപ്പം ചേര്‍ന്നു. മല്ലപ്പുഴശേരി തുണ്ടഴത്ത് ഞായർ വൈകിട്ട് നടന്ന യോഗത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു യുവാക്കളെ രക്തഹാരമണിയിച്ചും ചെങ്കൊടി നൽകിയും സ്വീകരിച്ചു. തുടര്‍ന്ന് ചേര്‍ന്ന പൊതുയോഗം കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. കെ ജെ സജി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പ്രൊഫ. സജി ചാക്കോ, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ സി രാജഗോപാലൻ, ടി പ്രദീപ്കുമാർ, സജിത്ത് പി ആനന്ദ് എന്നിവര്‍ സംസാരിച്ചു. Read on deshabhimani.com