അടൂർ ബൈപ്പാസ് ചോരക്കളം
അടൂർ തിങ്കളാഴ്ച രണ്ട് അപകടങ്ങളിലായി മൂന്ന് യുവാക്കളുടെ മരണം അടൂരിനെ ദുഃഖത്തിലാഴ്ത്തി. പകൽ 12ഓടെ കരുവാറ്റ പള്ളി ജങ്ഷനിൽ ബൈപ്പാസ് തുടങ്ങുന്ന സിഗ്നലിന് സമീപത്തെ ഡിവൈഡറിൽ ബൈക്ക് ഇടിച്ചു കയറിയാണ് പറന്തൽ ഇടക്കോട് ജീസസ് വില്ലയിൽ തോമസ് ബെന്നി (45) മരിച്ചത്. ബൈക്കിലുണ്ടായിരുന്ന മക്കൾ മൂന്നും ആറും വയസുള്ള സേറ മേരി തോമസ്, ഏബൽ തോമസ് ബെന്നി എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു. രാത്രി ഏഴോടെ ബൈപ്പാസിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കളും മരിച്ചു. ബൈക്ക് യാത്രികരായ അടൂർ കണ്ണംകോട് ചാവടിയിൽ ടോം സി വർഗീ (22) സും വാഴമുട്ടം സ്വദേശി ജിത്തുവുമാണ് (22) മരിച്ചത്. ബൈപ്പാസ് നിർമാണത്തിലെ അപാകതയാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. അപകടം നടക്കാത്ത ഒരു ദിവസം പോലും ഇല്ല. യുഡിഎഫ് ഭരണത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയായിരുന്ന കാലത്താണ് ബൈപ്പാസ് നിർമാണം പൂർത്തിയാക്കിയത്. അലൈെൻമെന്റിൽ മാറ്റം വരുത്തി സ്വന്തക്കാരെ സഹായിക്കാൻ വളവും തിരിവുമുള്ള റോഡാക്കുകയായിരുന്നു. മിക്ക ദിവസങ്ങളിലും അപകടം നടക്കുന്ന വട്ടത്തറപ്പടിയിലെ വളവ് തിരുവഞ്ചൂർ വളവെന്നാണ് ഇപ്പോൾ അറിയപ്പെടുന്നത്. ഒരു വ്യക്തിയെ സഹായിക്കാൻ റോഡ് വളച്ച് നിർമിക്കുകയായിരുന്നു. പരാതി ഉയർന്നെങ്കിലും തിരുവഞ്ചൂർ കാര്യമാക്കിയില്ല. Read on deshabhimani.com