മരണാനന്തരം ശരീരം മെഡി. കോളേജിന് നല്‍കാന്‍ സഹകരണ ബാങ്ക് ജീവനക്കാരൻ
പൊൻകുന്നം മരണാനന്തരം മൃതദേഹം മെഡിക്കൽ ക\ോളേജിന് കൈമാറാൻ തീരുമാനിച്ച് സഹകരണബാങ്ക് ജീവനക്കാരൻ. കെസിഇയു കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറിയും പൊൻകുന്നം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ ചെറുവള്ളി അരീക്കൽ എ ജെ ഗിരീഷ് കുമാർ(42) ആണ് സമ്മതപത്രം ആശുപത്രി അധികൃതർക്ക് കൈമാറിയത്. മരണാനന്തരച്ചടങ്ങിൽ മതാചാരംവേണ്ടെന്ന ആഗ്രഹം കുടുംബത്തെ അറിയിച്ചതായും ഇദ്ദേഹം പറഞ്ഞു. കാഞ്ഞിരപ്പള്ളി കോ ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റി ഭരണസമിതി അംഗവും വാഴൂർ കോളേജ് യൂണിയൻ മുൻ ചെയർമാനും ആയിരുന്നു. Read on deshabhimani.com