കെഎസ്‌ഇബി 
പെൻഷനേഴ്‌സ്‌ 
അസോ. ജില്ലാ സമ്മേളനം



പത്തനംതിട്ട കെഎസ്‌ഇബി പെൻഷനേഴ്‌സ്‌ അസോസിയേഷൻ ജില്ലാ സമ്മേളനം അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ എൻ വേണുഗോപാൽ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ കെ എസ്‌ മണിലാൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി രാമചന്ദ്രൻപിള്ള വാർഷിക റിപ്പോർട്ടും ട്രഷറർ സുരേഷ്‌ ബാബു വാർഷിക കണക്കും അവതരിപ്പിച്ചു. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ അശോകൻ, സംസ്‌ഥാന സെക്രട്ടറി കെ കെ രവി, വനിതാവേദി ജില്ലാ ചെയർപേഴ്‌സൺ കെ പി സുമംഗലാമ്മ, പി എസ്‌ തങ്കച്ചൻ, പി ബാലചന്ദ്രൻ, ജോർജ്‌ കുര്യൻ, വി സി മാത്യു, കെ സോമരാജൻ, സത്യപാലൻ, മനോഹരൻ എന്നിവർ സംസാരിച്ചു.  ഭാരവാഹികളായി വി സി മാത്യു (പ്രസിഡന്റ്‌), വി കെ സജീവ്‌ (വൈസ്‌ പ്രസിഡന്റ്‌), കെ എസ്‌ മണിലാൽ (സെക്രട്ടറി), സുരേഷ്‌ ബാബു (ജോയിന്റ്‌ സെക്രട്ടറി), ആർ പ്രസാദ്‌ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.  Read on deshabhimani.com

Related News