ന്യായവില ഉറപ്പാക്കും: മന്ത്രി വീണാ ജോർജ്

സപ്ലൈകോ ജില്ലാ ഓണം ഫെയർ നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ സന്ദർശിക്കുന്നു


പത്തനംതിട്ട  സപ്ലൈകോ ഓണം ഫെയറുകൾ വിപണിയിലെ വിലനിയന്ത്രണത്തിനെന്ന് ആരോഗ്യ- മന്ത്രി വീണാ ജോർജ്. പത്തനംതിട്ട സെന്റ്‌ സ്റ്റീഫൻസ് പാരിഷ് ഹാളിന് എതിർവശത്തെ കിഴക്കേടം ബിൽഡിങ്ങിൽ നടക്കുന്ന ജില്ലാ ഓണം ഫെയർ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പൊതു വിപണിയേക്കാൾ വിലക്കുറവിൽ ഗുണനിലവാരമുള്ള സാധനങ്ങൾ ജനങ്ങൾക്ക്  ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഓണം വിപണിയുടെ പ്രവർത്തനം.  ജനങ്ങൾക്ക്  ആവശ്യമായ എല്ലാ സാധനങ്ങളും ലഭ്യമാക്കാനുള്ള സാഹചര്യമാണ് ഭക്ഷ്യസുരക്ഷ വകുപ്പും സപ്ലൈകോയും നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ അധ്യക്ഷനായി. സപ്ലൈകോ ജില്ലാ ഡിപ്പോ മാനേജർ എ ദിലീപ്കുമാർ പങ്കെടുത്തു.  14 വരെ രാവിലെ 9.30 മുതല്‍ രാത്രി എട്ട് വരെയാണ് ഓണം ഫെയർ പ്രവർത്തിക്കുന്നത്. പലവ്യഞ്ജനങ്ങള്‍, സ്റ്റേഷനറി സാധനങ്ങള്‍, പച്ചക്കറി, മില്‍മ ഉല്‍പ്പനങ്ങള്‍ തുടങ്ങി വിവിധ നിത്യോപയോഗ സാധനങ്ങളും വ്യത്യസ്ത ബ്രാൻഡുകളുടെ കണ്‍സ്യൂമര്‍ ഉല്‍പ്പന്നങ്ങളും അഞ്ചുമുതല്‍ 50 ശതമാനം വരെ വിലക്കുറവിൽ  ലഭിക്കും. Read on deshabhimani.com

Related News