ട്രാൻസ്‌ഫോർമർ 
മാറ്റി സ്ഥാപിച്ചു

അബാൻ മേൽപ്പാല നിർമാണവുമായി ബന്ധപ്പെട്ട്‌ കണ്ണങ്കരയിലെ 250 കെവിഎ ട്രാൻസ്‌ഫോർമർ മാറ്റി സ്ഥാപിക്കുന്നു


പത്തനംതിട്ട അബാൻ മേൽപ്പാല നിർമാണവുമായി ബന്ധപ്പെട്ട്‌ കണ്ണങ്കരയിലെ 250 കെവിഎ ട്രാൻസ്‌ഫോർമർ മാറ്റി സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയായി. മാറ്റി സ്ഥാപിച്ച ട്രാൻസ്‌ഫോർമർ ഞായറാഴ്‌ച രാത്രി ഏഴോടെ ചാർജ്‌ ചെയ്‌തു.  മേൽപ്പാലം കടന്നുപോകുന്ന സ്ഥലത്ത്‌ ഉണ്ടായിരുന്ന ട്രാൻസ്‌ഫോർമറാണ്‌ മാറ്റിയത്‌. ട്രാൻസ്‌ഫോർമർ മാറ്റി സ്ഥാപിക്കാതെ നിർമാണം മുന്നോട്ട്‌ കൊണ്ടുപോകാനാവാത്തതിനാൽ അടിയന്തരമായി ട്രാൻസ്‌ഫോർമർ മാറ്റാൻ കലക്‌ടർ നിർദേശിച്ചിരുന്നു.  സ്വകാര്യ ബസ്‌സ്റ്റാൻഡിൽ നിന്ന്‌ അബാൻ ജങ്‌ഷനിലേക്ക്‌ എത്തുന്നതിനിടയിലായിരുന്നു ട്രാൻസ്‌ഫോർമർ സ്ഥിതി ചെയ്‌തിരുന്നത്‌. ഇത്‌ ഇവിടെനിന്ന്‌ മേൽപ്പാലത്തിന്റെ സർവീസ്‌ റോഡ്‌ അബാൻ ജങ്‌ഷനിലേക്ക്‌ ചേരുന്ന സ്ഥലത്തേക്കാണ്‌ മാറ്റിയത്‌. ഇവിടെ ഏഴ്‌ പോൾ സ്‌ട്രക്‌ച്ചർ സ്ഥാപിച്ച്‌ അതിലേയ്‌ക്ക്‌ ട്രാൻസ്‌ഫോർമർ മാറ്റി. ട്രാൻസ്‌ഫോർമറിൽ എത്തേണ്ട മുഴുവൻ ലൈനുകളും കഴിഞ്ഞ ആഴ്‌ച തന്നെ പോളിൽ എത്തിച്ചിരുന്നു. അവസാന പരിശോധനയ്‌ക്ക്‌ ശേഷം ട്രാൻസ്‌ഫോർമർ മാറ്റാനായി അവധി ദിവസം തെരഞ്ഞെടുക്കുകയായിരുന്നു. ജോലി നടക്കുന്നതിനാൽ ഞായറാഴ്‌ച രാവിലെ മുതൽ നഗരത്തിൽ വൈദ്യുതി മുടങ്ങിയിരുന്നു.     ട്രാൻസ്‌ഫോർമർ മാറ്റിയ ശേഷം നിലവിലെ സ്‌ട്രക്‌ച്ചർ പൊളിച്ച്‌ നീക്കി. ഇവിടെ തറ മാത്രമാണ്‌ നിലവിൽ അവശേഷിക്കുന്നത്‌. ഇതും ഉടൻ പൊളിക്കും. മാറ്റി സ്ഥാപിച്ച ട്രാൻസ്‌ഫോർമറിൽ നിന്ന്‌ ഭൂമിക്കടിയിലൂടെയാണ്‌ അബാൻ ജങ്‌ഷനിൽ ലൈനുകൾ പോവുക.  മിനി സിവിൽ സ്റ്റേഷൻ വരെയുള്ള ലൈനുകളും ഭൂമിക്കടിയിലേക്കാകും. ഈ ജോലി ഉടൻ ആരംഭിക്കും. ഈ ട്രാൻസ്‌ഫോർമറിൽ നിന്നാണ്‌ അബാൻ ജങ്‌ഷൻ, കണ്ണങ്കര, മിനി സിവിൽസ്റ്റേഷൻ തുടങ്ങി ടൗണിന്റെ പ്രധാന ഭാഗങ്ങളിലേക്കെല്ലാം വൈദ്യുതി എത്തുന്നത്‌. Read on deshabhimani.com

Related News