സീതത്തോട് പാലം നിർമാണം ഇന്ന് തുടങ്ങും
സീതത്തോട് സീതത്തോട് പാലം നിർമാണം വ്യാഴാഴ്‌ച ആരംഭിക്കും. പതിറ്റാണ്ടുകളായ ഒരു നാടിന്റെ ആവശ്യമാണ് പാലം നിർമാണത്തിലൂടെ സഫലമാകുന്നത്. അഡ്വ. കെ യു ജനീഷ്‌കുമാർ എംഎൽഎയുടെ ഇടപെടലിന്റെ ഭാഗമായി കിഫ്‌ബി പദ്ധതിയിലുൾപ്പെടുത്തി 2.17കോടി രൂപ ചെലവഴിച്ചാണ് നിർമാണം. പഴയ പാലം വ്യാഴാഴ്‌ച പൊളിക്കും. നിലവിൽ നാലുമീറ്റർ മാത്രം വീതിയുള്ള പാലം 11 മീറ്റർ വീതിയിലാണ് പുനർനിർമിക്കുന്നത്. കോട്ടയം ആസ്ഥാനമായുള്ള രാജി മാത്യു ആൻഡ് കമ്പനിയാണ് നിർമാണത്തിന് കരാറെടുത്തിട്ടുള്ളത്. നിലവിലുള്ളതിൽനിന്ന് ഉയരത്തിൽ പണിയുന്ന പാലവും അപ്രോച്ച് റോഡുകളം സീതത്തോടിന്റ മുഖച്ഛായ മാറ്റും. ശബരിമല, നിലയ്‌ക്കൽ തുടങ്ങിയ തീർഥാടനകേന്ദ്രങ്ങളിലേക്കും ഗവിയടക്കമുള്ള വിനോദസഞ്ചാരകേന്ദ്രത്തിലേക്കുമുള്ള പ്രധാനപാതകളിൽ ഒന്നിലാണ് പാലം. ഒരേസമയം ഒന്നിലധികം വാഹനങ്ങൾക്ക് നിലവിലെ പാലത്തിലൂടെ കടന്നുപോവാനാവില്ല. മൂഴിയാർ ശബരിഗിരി, സീതത്തോട്, കക്കാട് വൈദ്യുതി നിലയങ്ങളിലേക്കും സീതത്തോട് 220 കെവി സബ് സ്റ്റേഷനിലേക്കും വലിയ ലോറികളിലെത്തിക്കുന്ന ഉപകരണങ്ങൾ നിലവിലെ പാലത്തിലൂടെ കൊണ്ടുപോകാൻ കഴിയുമായിരുന്നില്ല. Read on deshabhimani.com