സിപിഐ എം അടൂര്‍ ഏരിയ 
സമ്മേളനം തുടങ്ങി

സിപിഐ എം അടൂർ ഏരിയ സമ്മേളനം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്‌ഘാടനം ചെയ്യുന്നു


അടൂർ സിപിഐ എം അടൂർ ഏരിയ സമ്മേളനത്തിന് കെ വിശ്വംഭരൻ നഗറിൽ (പറക്കോട് മോർ അപ്രേം പാരീഷ് ഹാൾ) ഉജ്വല തുടക്കം. പ്രതിനിധി സമ്മേളന നഗറിൽ ജില്ലാ സെക്രട്ടറിയറ്റംഗം ടി ഡി ബൈജു പതാക ഉയർത്തി.  പ്രതിനിധികൾ പ്രകടനമായെത്തി പറക്കോട്  ജങ്ഷനിൽ പ്രത്യേകം സജ്ജീകരിച്ച രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. അഡ്വ. ഡി ഉദയൻ താൽക്കാലിക അധ്യക്ഷനായി. രക്തസാക്ഷി പ്രമേയം അഡ്വ. കെ  ബി രാജശേഖര കുറുപ്പും അനുശോചന പ്രമേയം കെ ജി വാസുദേവനും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ വി വേണു സ്വാഗതം പറഞ്ഞു. ഏരിയ സെക്രട്ടറി അഡ്വ. എസ് മനോജ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് ചർച്ച നടന്നു.   ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി ബി ഹർഷകുമാർ, ടി ഡി ബൈജു, പി ജെ അജയകുമാർ, എസ്‌ നിർമ്മലാ ദേവി എന്നിവർ പങ്കെടുത്തു.  റോയി ഫിലിപ്പ്, ദിവ്യാ റെജി മുഹമ്മദ്, ബി നിസാം, സി ആർ ദിൻരാജ് എന്നിവരടങ്ങളിയ പ്രസീഡിയം സമ്മേളന നടപടി നിയന്ത്രിക്കുന്നു. വിവിധ സബ് കമ്മിറ്റികൾ–-രജിസ്‌ട്രേഷൻ: പി രവീന്ദ്രൻ (കൺവീനർ), കെ സാജൻ, വൈഷ്ണവി.  മിനിട്സ്: കെ ജി വാസുദേവൻ (കൺവീനർ), ജയശ്രീ, മുഹമ്മദ് അനസ്, അനു സി, അനന്ദു മധു. ക്രഡൻഷ്യൽ: അഡ്വ. കെ ബി രാജശേഖരക്കുറുപ്പ് (കൺവീനർ), പി രവീന്ദ്രൻ, റോഷൻ ജേക്കബ്, വിഷ്ണുഗോപാൽ. പ്രമേയം: അഡ്വ എസ് രാജീവ് (കൺവീനർ), ടി ഡി സജി, എസ് ഷിബു, ബി ബിജുകുമാർ, സി അജി. ശനിയാഴ്ച ചർച്ച പൂർത്തിയാക്കി. ഞായറാഴ്ച സമ്മേളനം തുടരും. മറുപടി, കമ്മിറ്റിയെ തെരഞ്ഞെടുക്കൽ, ക്രഡൻഷ്യൽ റിപ്പോർട്ട് അവതരണം എന്നിവ നടക്കും. തിങ്കളാഴ്ച പകൽ 3.30ന് പറക്കോട് ടി ബി ജങ്ഷനിൽനിന്നും ചുവപ്പ് വളന്റിയർ മാർച്ചും പ്രകടനവും നടക്കും. വൈകിട്ട്‌ അഞ്ചിന്‌ കോടിയേരി ബാലകൃഷ്ണൻ നഗറിൽ (പറക്കോട്‌ ജങ്‌ഷൻ) ചേരുന്ന പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.     Read on deshabhimani.com

Related News