പോരാട്ട സ്‌മരണയിൽ എസ്‌എഫ്‌ഐ 
ജില്ലാ സമ്മേളനത്തിന്‌ തുടക്കം



പത്തനംതിട്ട അവകാശ സമര പോരാട്ടങ്ങളുടെ കരുത്തിൽ എസ്‌എഫ്‌ഐ 36–-ാം ജില്ലാ സമ്മേളനം പത്തനംതിട്ടയിൽ തുടങ്ങി. കോടിയേരി ബാലകൃഷ്‌ണൻ നഗറിലാണ്‌ (റോയൽ ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനം നടക്കുന്നത്‌. ജില്ലാ പ്രസിഡന്റ്‌ എസ്‌ ഷൈജു പതാക ഉയർത്തി. തുടർന്ന്‌ പുഷ്‌പാർച്ചന നടത്തി. സമ്മേളന നഗറിൽ തയ്യാറാക്കിയ രക്തസാക്ഷി മണ്ഡപത്തിൽ സംസ്ഥാന പ്രസിഡന്റ്‌ കെ അനുശ്രീ പുഷ്‌പചക്രം സമർപ്പിച്ചു.  പ്രതിനിധി സമ്മേളനം മുതിർന്ന മാധ്യമപ്രവർത്തകൻ എം വി നികേഷ്‌കുമാർ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ എസ്‌ ഷൈജു അധ്യക്ഷനായി. സംഘാടകസമിതി ചെയർമാൻ എം വി സഞ്‌ജു സ്വാഗതം പറഞ്ഞു. ജില്ലാ വൈസ്‌ പ്രസിഡന്റ്‌ അയിഷ മിന്നു സലിം രക്തസാക്ഷി പ്രമേയവും ജില്ലാ ജോയിന്റ്‌ സെക്രട്ടറി അനന്ദു മധു അനുശോചന പ്രമേയവും അവതരിപ്പിച്ചു. എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി കെ എസ്‌ അമൽ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന പ്രസിഡന്റ്‌ കെ അനുശ്രീ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന്‌ ഗ്രൂപ്പ്‌ ചർച്ചയ്‌ക്ക്‌ ശേഷം പൊതുചർച്ച ആരംഭിച്ചു. സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി ഇ അഫ്‌സൽ, സെക്രട്ടറിയറ്റംഗങ്ങളായ വൈഷ്‌ണവ്‌ മഹീന്ദ്രൻ, ബിപിൻരാജ്‌ പായം, യു സരിത, അമൽ ഏബ്രഹാം എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നു. ഞായറാഴ്‌ച രാവിലെ 10ന്‌ ചർച്ച തുടരും. തുടർന്ന്‌ മറുപടിയും അഭിവാദ്യങ്ങളും പുതിയ കമ്മിറ്റിയുടെയും സംസ്ഥാന സമ്മേളന പ്രതിനിധികളുടെയും തെരഞ്ഞെടുപ്പും നടക്കും. സമ്മേളനം വൈകിട്ട്‌ സമാപിക്കും. വിവിധ സബ്‌ കമ്മിറ്റികൾ: ജില്ലാ പ്രസിഡന്റ്‌ എസ്‌ ഷൈജു കൺവീനറായ പ്രസീഡിയമാണ്‌ സമ്മേളനം നിയന്ത്രിക്കുന്നത്‌. അയിഷ മിന്നു സലിം, എ റിജിൻ, ടി ഏബൽ (അംഗങ്ങൾ). മിനിട്‌സ്‌ കമ്മിറ്റി : എം കിരൺ (കൺവീനർ), ശ്രീജി സുഗതൻ, പ്രണവ്‌ ജയകുമാർ, വിശാഖ്‌ പി രഘു. പ്രമേയം : അജിൻ തായില്ലം (കൺവീനർ), സാന്ദ്ര റെജി, പി എസ്‌ അഭിജിത്ത്‌, അനന്ദു എസ്‌ പിള്ള. ക്രഡൻഷ്യൽ : അനന്ദു മധു (കൺവീനർ), വിവേക്‌ വി നാഥ്‌, ജോയേഷ്‌ പോത്തൻ, ജോയൽ ജയകുമാർ, അനന്ദു അനിൽ. Read on deshabhimani.com

Related News