തൊഴിൽ തേടുന്നവർക്ക്‌ വഴികാട്ടിയായി

തൊഴിൽമേളയിൽ പങ്കെടുക്കാനെത്തിയ ഉദ്യോഗാർഥികൾ


 റാന്നി വിവിധ കമ്പനികളിലെ തൊഴില്‍ അഭിമുഖത്തിനെത്തിയത് രണ്ടായരത്തിലേറെ ഉദ്യോ​ഗാര്‍ഥികള്‍. രാജ്യത്തെ വിവിധ മേഖലകളില്‍നിന്ന് പ്രമുഖരായ മുപ്പതിലേറെ കമ്പനികള്‍ ഉദ്യോ​ഗാര്‍ഥികളെ അഭിമുഖം ചെയ്തു. നേരിട്ടും ഓണ്‍ലൈനുമായുമായിരുന്നു അഭിമുഖം. ശനി രാവിലെ 10ന് തുടങ്ങിയ അഭിമുഖം വൈകിട്ട്‌ അഞ്ചു വരെ നീണ്ടു. തൊഴിലന്വേഷകര്‍ക്ക് ഏതു സഹായവുമായി സന്നദ്ധപ്രവര്‍ത്തകരുമുണ്ടായിരുന്നു. വിജ്ഞാന പത്തനംതിട്ട, ഉറപ്പാണ് തൊഴില്‍ പദ്ധതി ജില്ലയ്ക്ക് മാത്രമല്ല സംസ്ഥാനത്തുതന്നെ ഇത്തരത്തില്‍ നടന്ന തൊഴില്‍ മേളയില്‍ മാതൃകയായി.  അഭ്യസ്ത വിദ്യരായവര്‍ക്ക് സ്വന്തമായി തൊഴില്‍ എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാനുള്ള ചെറിയ ചുവടുവയ്പായിരുന്നു ശനിയാഴ്ച റാന്നി സെന്റ് തോമസ് കോളേജില്‍ നടന്നത്. അഭിമുഖങ്ങളില്‍ എങ്ങനെ പങ്കെടുക്കണം, ആത്മവിശ്വാസത്തോടെയും കൃത്യതയോടെയും തൊഴില്‍  നേടാനുള്ള കൂടിക്കാഴ്ചയെ നേരിടണമെന്നത് സംബന്ധിച്ചും  മിക്കവര്‍ക്കും ഓണ്‍ലൈനായി ക്ലാസുകള്‍ പദ്ധതിയില്‍  നല്‍കിയിരുന്നു. മേള ഞായറാഴ്ചയും തുടരും.    ശനി രാവിലെ  അഡ്വ.  പ്രമോദ് നാരായൺ എംഎൽഎ  തൊഴില്‍ മേള ഉദ്ഘാടനം  ചെയ്തു.  ഫൗണ്ടിറ്റ് ടാലന്റ് ആക്സിലറേഷൻ പോഗ്രാം പദ്ധതി അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ  ഉദ്ഘാടനം ചെയ്തു. മുന്‍  എംഎൽഎ രാജു എബ്രഹാം അധ്യക്ഷനായി. Read on deshabhimani.com

Related News