പരാതി 819 
തീര്‍പ്പാക്കിയത് 573



പത്തനംതിട്ട ജില്ലാ തദ്ദേശ അദാലത്തിൽ രജിസ്റ്റർ ചെയ്ത 819ൽ 573 പരാതികളില്‍ തീർപ്പായെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിൽ 446 എണ്ണം അനുകൂലമായാണ് തീർപ്പാക്കിയത്. 78 ശതമാനം തീറപ്പാക്കി. നിരസിച്ചവ 127. നേരത്തേ രജിസ്റ്റർ ചെയ്ത 819 എണ്ണവും തത്സമയം ലഭിച്ച 244ഉം ചേർത്ത് ആകെ 1,063 പരാതികളാണ് അദാലത്തിലെത്തിയത്. തുടർനടപടികൾക്കായി 490 എണ്ണം മാറ്റി. ഇവ രണ്ടാഴ്ചയ്ക്കുള്ളിൽ പരിഹരിച്ച് അപേക്ഷകരെ വിവരമറിയിക്കും. ജനങ്ങളുടെ വളരെ നാളത്തെ ജീവിത പ്രശ്നങ്ങൾക്കും ദീർഘകാല ആവശ്യങ്ങൾക്കുമാണ് അദാലത്തിൽ പരിഹാരമായത്. നെടുമ്പ്രം പഞ്ചായത്തിലെ 27 കുടുംബങ്ങൾ ഇനി ആലപ്പുഴ തലവടി പഞ്ചായത്ത് നിവാസികളാകും. 30 വർഷത്തിലധികമായി ജനത കാത്തിരുന്നതാണ് ഈ ഉത്തരവ്. നെടുമ്പ്രം പഞ്ചായത്ത് വാർഡ് 13ൽ തെറ്റായി ഉൾപ്പെട്ട 27 കുടുംബങ്ങൾക്കാണ് ഇനി തലവടി പഞ്ചായത്ത് സ്വദേശികളാകുക.     ഉത്തരവ് അദാലത്തിൽ നെടുമ്പ്രം സ്വദേശികൾക്ക് കൈമാറി.  പന്തളം ന​ഗരസഭയിലെ വ്യാപാര വ്യവസായി എകോപനസമിതി സമിതി അംഗങ്ങൾ, കെട്ടിട ഉടമകള്‍ എന്നിവരുടെ പരാതികൾക്കും അദാലത്തിൽ പരിഹാരമായി. സമാന സ്വഭാവമുള്ള 187 പരാതികളാണ് ഒറ്റയടിക്ക് തീർപ്പായത്. പന്തളം നഗരസഭയിലെ പരാതികൾ പരിശോധിച്ച് സർക്കാർതലത്തിൽ നടപടികൾ ആവശ്യമെങ്കിൽ ഒരു മാസത്തിനകം ശുപാർശ സമർപ്പിക്കാൻ തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്‌ടറെയും ചുമതലപ്പെടുത്തി. അനധികൃത കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട അപേക്ഷകളിൽ സെക്രട്ടറി തലത്തിൽ പരിഹരിക്കപ്പെടാത്ത അപേക്ഷകൾ  ജില്ലാ തലത്തിൽ പരിഗണിക്കും. സംസ്ഥാനത്ത് വിമുക്തഭട ഭവനുകൾക്ക് ഇനി നികുതി ഇളവ് നൽകും. Read on deshabhimani.com

Related News