വ്യാജചാരായം വീട്ടമ്മ അറസ്റ്റിൽ

ചാരായവുമായി പിടിയിലായ മറിയാമ്മ രാജു


കോന്നി ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് എക്സൈസ് സംഘം പരിശോധന വ്യാപകമാക്കി. ശനിയാഴ്ച  വടശ്ശേരിക്കരയിൽ റാന്നി എക്‌സൈസ് സംഘം നടത്തിയ റെയ്ഡിൽ 13 ലിറ്റർ ചാരായവും, വാറ്റുപകരണങ്ങളുമായി വീട്ടമ്മയെ  അറസ്റ്റ് ചെയ്തു. ചെറുകുളഞ്ഞി മറ്റക്കാട്ട് വീട്ടിൽ മറിയാമ്മ രാജു (67) വിനെയാണ് എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ്‌  എക്‌സൈസ് ഇൻസ്‌പെക്ടർ   ഹുസൈൻ അഹമ്മദും, സംഘവും അറസ്റ്റു ചെയ്തത്.  13 ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും ഇവരുടെ വീട്ടിൽ നിന്ന് പിടികൂടി . ഭർത്താവ് രാജുവും ചേർന്നാണ് ഇവർ ചാരായ വാറ്റ് നടത്തിയിരുന്നത്. എക്സൈസ് പാർട്ടിയെ തിരിച്ചറിഞ്ഞ് രാജു കടന്നു കളഞ്ഞു. രാജുവിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശബരിമല തീർഥാടന കാലത്ത്  വ്യാജ മദ്യ  നിർമാണം തടയാൻ സർക്കിൾ ഓഫീസ് കേന്ദ്രീകരിച്ച് എൻഫോഴ്സ്മെന്റ്‌ ഷാഡോ വിഭാഗത്തെ നിയോഗിച്ചതായി സർക്കിൾ ഇൻസ്പെക്ടർ പി എ സഹദുള്ള അറിയിച്ചു. റെയ്ഡിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ നിതിൻ ശ്രീകുമാർ , പ്രദീപ് കുമാർ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ജിജി ബാബു എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News