ചെണ്ടുമല്ലി സൂപ്പറാ



കോന്നി പ്രമാടം പഞ്ചായത്ത്‌ അഞ്ചാം വാർഡിലെ ചെണ്ടുമല്ലി വിളവെടുപ്പ് വാർഡ് അംഗം എം കെ മനോജ്‌ ഉദ്‌ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷനാണു തൈകൾ എത്തിച്ചു നൽകിയത്. കുടുംബശ്രീ അംഗങ്ങളുടെ നേതൃത്തിൽ ഭൂമി ഒരുക്കി തൈകൾ നട്ടു. എഡിഎസ് പ്രസിഡന്റ്‌ ത്രേസ്സ്യമ്മ വർഗ്ഗീസ് അധ്യക്ഷയായി. സിഡിഎസ് ചെയർപേഴ്സൺ ബിന്ദു അനിൽ ആദ്യ വിൽപ്പന നിർവഹിച്ചു. മായ അനിൽ, ലേഖ മധു എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News