ഒറ്റയ്‌ക്ക്‌ ഇറങ്ങിക്കോ... കീഴടക്കാൻ ഏറെയുണ്ട്‌

"ഇന്ത്യാസ് അദ്രി പ്രയാൺ' യാത്രയുടെ പോസ്റ്റർ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരത്ത് പ്രകാശനം ചെയ്യുന്നു


 അടൂർ എവറസ്റ്റ് ബേസ് ക്യാമ്പും കിളിമഞ്ചാരോയും കീഴടക്കി അടുത്ത സാഹസിക യാത്രക്കൊരുങ്ങി സോനു സോമന്‍. എവറസ്റ്റ് ബേസ് ക്യാമ്പ് 2023ലും ആഫ്രിക്കയിലെ കിളിമഞ്ചാരോ 2024 ജൂലൈയിലും കീഴടക്കിയ അടൂര്‍ പന്നിവിഴ സ്വദേശിനി സോനു സോമനാണ്‌ അടുത്ത സാഹസിക യാത്രയ്‌ക്കൊരുങ്ങുന്നത്‌. സ്ത്രീകൾക്ക് തനിച്ച് യാത്ര ചെയ്യാൻ ധൈര്യം പകരുക, ഇന്ത്യയിൽ വർധിച്ചു വരുന്ന സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ ബോധവൽക്കരണം എന്നിവയാണ് "ഇന്ത്യാസ് അദ്രി പ്രയാൺ' എന്ന് പേരിട്ട  യാത്രയുടെ ലക്ഷ്യം. 28 സംസ്ഥാനങ്ങളിലെയും ഏറ്റവും ഉയരം കൂടിയ കൊടുമുടികൾ കീഴടക്കുകയാണ് ലക്ഷ്യം. യാത്രാ പദ്ധതി പൂർത്തിയാക്കുന്നതിലൂടെ ഇത്‌ ചെയ്യുന്ന കേരളത്തിലേയും ഇന്ത്യയിലേയും ആദ്യത്തെ വനിതയാവും. കേരളത്തിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടിയില്‍ നിന്നാരംഭിച്ച് സിക്കിമിലെ കാഞ്ജൻജംഗയില്‍  യാത്ര അവസാനിക്കും. "ഇന്ത്യാസ് അദ്രി പ്രയാൺ' യാത്രയുടെ പോസ്റ്റർ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരത്ത്  പ്രകാശനം ചെയ്തു. Read on deshabhimani.com

Related News