വെറും സുന്ദരിയല്ല...വനസുന്ദരി



 പത്തനംതിട്ട  മേളയിൽ പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ നിന്നുള്ള വന സുന്ദരി ചിക്കൻ തരംഗമാവുന്നു.  അട്ടപ്പാടിയിൽ നിന്നുള്ള കോഴിജീരകം, വിവിധയിനം മസാലക്കൂട്ടുകൾ, പച്ചക്കുരുമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്തുണ്ടാക്കിയ ചിക്കൻ വിഭവമാണ് വനസുന്ദരി. ഇതുകൂടാതെ മില്ലറ്റ് വിഭവമായ സോലൈമില്ലൻ, ഊരുകാപ്പി എന്നിവയും സ്റ്റാളിൽ ലഭ്യമാണ്. കുടുംബശ്രീയുടെ കീഴിലുള്ള സോലൈ പെരുമ എന്ന യൂണിറ്റിലെ അഞ്ചംഗങ്ങളാണ്‌ അട്ടപ്പാടി ഊരിലെ രുചി പത്തനംതിട്ടയിൽ എത്തിച്ചത്. Read on deshabhimani.com

Related News