എക്‌സൈസ് പരിശോധന ശക്‌തം
പത്തനംതിട്ട അധധികൃത ലഹരി ഇടപാടുകൾ തടയുന്നതിന്റെ ഭാഗമായ എക്സൈസ് വിഭാഗം പരിശോധന ജില്ലയിൽ ശക്തമായി തുടരുന്നു. ഓണം ഉത്സവ നാളുകളിൽ മദ്യം, മയക്കുമരുന്ന്, പുകയില ഉൽപ്പന്നങ്ങൾ എന്നിവയുടെ വിപണനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയുന്നതിന് ശക്തമായ പരിശോധനകളാണ് നടന്നത്. ഇതിന് ബാക്കിയായാണ് പരിശോധനകൾ തുടരുന്നത്. സെപ്‌തംബർ മാസത്തിൽ ആകെ 808 പരിശോധനകൾ നടത്തിയതിൽ 167 അബ്കാരി കേസുകളും 40 മയക്കുമരുന്ന് കേസുകളും പുകയില ഉൽപ്പന്നങ്ങളുടെ വിപണനവുമായി ബന്ധപ്പെട്ട് 312 കോട്പ (സിഗരറ്റ് ആൻഡ് അദർ ടുബാക്കോ പ്രൊഡക്സ് ആക്‌ട്) കേസുകളും കണ്ടെത്തി. അബ്കാരി കേസുകളിൽ 3,022 ലിറ്റർ കോട, 46.930 ലിറ്റർ ചാരായം, 197.050 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം, 130.050 ലിറ്റർ അരിഷ്ടം, 15.400 ലിറ്റർ ബീയർ, 4 ലിറ്റർ കള്ള്, 2.510 ലിറ്റർ വ്യാജമദ്യം, 20 ലിറ്റർ സ്പിരിറ്റ് എന്നിവയാണ് പിടിച്ചത്. മയക്കുമരുന്ന് കേസുകളിൽ 1.582 കി. ഗ്രാം കഞ്ചാവും, കോട്പ കേസുകളിലായി 70.460 കി. ഗ്രാം പുകയില ഉൽപ്പന്നങ്ങളും പിടിച്ചു. അബ്കാരി കേസുകളിൽ 148 പ്രതികളെയും മയക്കുമരുന്ന് കേസുകളിൽ 37 പ്രതികളെയും കോട്പ കേസുകളിൽ 289 പ്രതികളെയും അറസ്റ്റും ചെയ്‌തു. കോട്പ കേസുകളിൽ 62,400 രൂപ പിഴയും ഈടാക്കി. ആഗസ്‌ത് 14 മുതൽ സെപ്‌തംബർ 20 വരെ നടന്ന ഓണം സ്പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവ്ധിൽ 1,007 റെയിഡുകളും പൊലീസ്, ഫോറസ്റ്റ്, മോട്ടോർ വാഹന വകുപ്പ്, ഭക്ഷ്യ സുരക്ഷാ വകുപ്പ് എന്നിവരുമായി ചേർന്ന് 33 സംയുക്ത പരിശോധനകളും നടത്തി. ഇതിൽ 194 അബ്കാരി കേസുകളും 68 മയക്കുമരുന്ന് കേസുകളും 362 കോട്പ കേസുകളും കണ്ടെത്തി. 20 ലിറ്റർ സ്പിരിറ്റ്, 3,747 ലിറ്റർ കോട, 56.930 ലിറ്റർ ചാരായം,180.8 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം,135 ലിറ്റർ അരിഷ്ടം, 10.350 ലിറ്റർ ബീയർ, 4 ലിറ്റർ കള്ള്, 13.76 ലിറ്റർ വ്യാജ മദ്യം, ഒരു വാഹനം എന്നിവയും മയക്കു മരുന്ന് കേസുകളിൽ 2.551 കി. ഗ്രാം കഞ്ചാവും, രണ്ട് വാഹനവും പിടിച്ചെടുത്തു. പുകയില ഉൽപ്പന്നങ്ങളുടെ വിപണനവുമായി ബന്ധപ്പെട്ട് 23.420 കി. ഗ്രാം പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കുകയും 7,2400 രൂപ പിഴ ഈടാക്കുകയും ചെയ്‌തു. അതിഥി തൊഴിലാളികൾ താമസിക്കുന്ന 71 ക്യാമ്പുകൾ പരിശോധിച്ചു. പത്തനംതിട്ട കെ9 ഡോഗ് സ്ക്വാഡുമായി ചേർന്ന് "റാംബോ’ എന്ന പൊലീസ് നായയുടെ സഹായത്തോടെ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, പാഴ്‌സൽ സർവീസ് ഹൈവേ പ്രദേശങ്ങളിൽ വാഹന പരിശോധന എന്നിവ നടത്തി. 81 വിദേശമദ്യ ഷോപ്പുകളും 547 കള്ള് ഷാപ്പുകളും പരിശോധിച്ചു. വിദേശമദ്യ ഷോപ്പുകളിൽ നിന്ന് 44 സാമ്പിളുകളും കള്ള് ഷാപ്പുകളിൽ നിന്ന് 115 സാമ്പിളുകളും ശേഖരിച്ച് രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധനകൾ ശക്തമായി തുടരുമെന്ന് പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി റോബർട്ട് അറിയിച്ചു. 0468 2222873 എന്ന കൺട്രോൾ റൂം നമ്പറിലോ, പത്തനംതിട്ട അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറുടെ 9496002863 എന്ന നമ്പറിലോ, 155358 എന്ന ടോൾ ഫ്രീ നമ്പറിലോ പൊതുജനങ്ങൾക്ക് പരാതികൾ അറിയിക്കാം. 1. എക്‌സൈസ് സർക്കിൾ ഓഫീസ്, പത്തനംതിട്ട -0468 2222502, 9400069466 2. റാന്നി -04735 228560, 9400069468 3. അടൂർ -04734 217395, 9400069464 4. തിരുവല്ല -0469 2605684, 9400069472 5. മല്ലപ്പള്ളി -0469 2682540, 9400069470 6. എക്‌സൈസ് സ്പെഷ്യൽ സ്ക്വാഡ്, പത്തനംതിട്ട -0468 2351000, 9400069473 Read on deshabhimani.com