ബസ് കാത്തുനിന്നയാളുടെ 
മൊബൈൽ ഫോണുകൾ 
കവർന്നയാൾ പിടിയിൽ



പത്തനംതിട്ട  കെഎസ്ആർടിസി സ്റ്റാൻഡിൽ ബസ് കാത്തു നിന്നയാളുടെ പോക്കറ്റിൽ നിന്നും രണ്ട് മൊബൈൽ ഫോണുകൾ മോഷ്ടിച്ചയാളെ തിരുവല്ല പൊലീസ് പിടികൂടി. കോട്ടയം നാഗമ്പടം എസ് എച്ച് മൗണ്ട് പി ഓയിൽ ചവിട്ടുവരി മിനിമന്ദിരത്തിൽ ശിവപ്രകാശ് (50) ആണ് പിടിയിലായത്.  അടൂർ കരിക്കിനേത്ത് ടെക്സ്റ്റൈൽസിന് സമീപം കൗസ്തുഭം വീട്ടിൽ നൈസാം, വീട്ടിലേക്ക് പോകാൻ ബസ് കാത്തു നിൽക്കുമ്പോൾ ഞായർ ഏഴരയോടെ തിരുവല്ല കെഎസ്ആർടിസി സ്റ്റാൻഡിലാണ് സംഭവം. തിരുവല്ലയിലെ സുഹൃത്തിനെ കണ്ടശേഷം തിരികെ പോകാൻ  നിന്ന നൈസാം, ബസ്സിൽ കയറാൻ ശ്രമിക്കുന്നതിനിടയിൽ തിരക്കിനിടയിൽ പോക്കറ്റിൽ നിന്നും ഫോണുകൾ മോഷ്ടാവ് കവരുകയായിരുന്നു.    80,000 രൂപ വിലയുള്ളതും,  30,000 രൂപയുടെതുമായ രണ്ട് മൊബൈൽ ഫോണുകളാണ് മോഷ്ടിക്കപ്പെട്ടത്. ഫോൺ നഷ്ടപ്പെട്ടത് മനസ്സിലാക്കിയ ഇദ്ദേഹം, പെട്ടെന്ന് അവിടം വിട്ടു പോകാൻ ശ്രമിച്ച മോഷ്ടാവിനെ പിന്നാലെ ചെന്ന് തടഞ്ഞു. എയ്ഡ് പോസ്റ്റ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പിങ്ക് പോലീസിനെ വിവരം ധരിപ്പിച്ചു.  തിരുവല്ല സ്റ്റേഷനിൽ നിന്നും ഉദ്യോഗസ്ഥരെത്തി മോഷ്ടാവിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. മോഷ്ടാവിൽ നിന്നും മൊബൈൽ ഫോണുകൾ കണ്ടെടുത്തു. ഇയാൾ എറണാകുളം റെയിൽവേ സ്റ്റേഷൻ, ആലുവ, കോട്ടയം റെയിൽവേ  സ്റ്റേഷൻ,  എറണാകുളം ഹിൽ പാലസ്, ചേർത്തല പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യപ്പെട്ട മോഷണ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്‌. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.കെഎസ്ആർടിസി സ്റ്റാൻഡിൽ ബസ് കാത്തു നിന്നയാളുടെ പോക്കറ്റിൽ നിന്നും രണ്ട് മൊബൈൽ ഫോണുകൾ മോഷ്ടിച്ചയാളെ തിരുവല്ല പൊലീസ് പിടികൂടി.  Read on deshabhimani.com

Related News