ചുവപ്പിൻ മണ്ണിൽ...
തിരുവല്ല ഉജ്വല പ്രകടനത്തോടെയും ചുവപ്പ് സേനാ മാർച്ചോടെയും മൂന്നുദിവസം നീണ്ട സിപിഐ എം തിരുവല്ല ഏരിയ സമ്മേളനം കടപ്രയിൽ സമാപിച്ചു. ശനി വൈകിട്ട് മഹാലക്ഷ്‌മി നടയിൽനിന്നാണ് വരുന്ന ചുവപ്പ് സേനാ അംഗങ്ങളുടെ പരേഡും ആയിരങ്ങൾ പങ്കെടുത്ത ബഹുജന മാർച്ചും ആരംഭിച്ചത്. ആലംതുരുത്തി ജങ്‌ഷനിൽ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു റെഡ് വളന്റിയർമാരുടെ സല്യൂട്ട് സ്വീകരിച്ചു. കോടിയേരി ബാലകൃഷ്ണൻ, സീതാറാം യെച്ചൂരി എന്നിവരുടെ പേരിൽ തയ്യാറാക്കിയ വേദിയിൽ ചേർന്ന പൊതുസമ്മേളനം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ബിനിൽകുമാർ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം, ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. ആർ സനൽകുമാർ, കോട്ടയം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. റെജി സഖറിയ, ജില്ലാ കമ്മിറ്റിയംഗങ്ങളായ പി ബി സതീഷ്‌കുമാർ, ബിനു വർഗീസ്, സ്വാഗതസംഘം ചെയർമാൻ അഡ്വ. ഫ്രാൻസിസ് വി ആന്റണി, ജനറൽ കൺവീനർ ജോസഫ് തോമസ്, സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റിയംഗം ബെന്നി മാത്യു എന്നിവർ സംസാരിച്ചു. Read on deshabhimani.com