സിപിഐ എം കോഴഞ്ചേരി 
ഏരിയ സമ്മേളനത്തിന് തുടക്കം

സിപിഐ എം കോഴഞ്ചേരി ഏരിയ സമ്മേളന പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം ഉദ്‌ഘാടനം ചെയ്യുന്നു


 ആറന്മുള സിപിഐ എം കോഴഞ്ചേരി ഏരിയ സമ്മേളനത്തിന് സീതാറാം യെച്ചൂരി നഗറിൽ (ശ്രീകൃഷ്ണ ഓഡിറ്റോറിയം) ഉജ്വല തുടക്കം. വെള്ളിയാഴ്ച രാവിലെ സമ്മേളന നഗറിൽ മുതിർന്ന പാർടിയംഗവും ഏരിയ കമ്മിറ്റിയംഗവുമായ പി കെ സത്യവ്രതൻ പതാക ഉയർത്തി. തുടർന്ന് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചനയും നടന്നു. പ്രതിനിധി സമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം ഉദ്‌ഘാടനം ചെയ്തു. ടി പ്രദീപ് കുമാർ അധ്യക്ഷനായി. ബിജിലി പി ഈശോ രക്തസാക്ഷി പ്രമേയവും ജി വിജയൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ കെ എം ഗോപി സ്വാഗതം പറഞ്ഞു.  ഏരിയ സെക്രട്ടറി ടി വി സ്റ്റാലിൻ പ്രവർത്തന റിപ്പോർട്ടവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എ പത്മകുമാർ, അഡ്വ. ഓമല്ലൂർ ശങ്കരൻ, ടി ഡി ബൈജു, പി ബി ഹർഷകുമാർ, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ സി രാജഗോപാലൻ, ആർ അജയകുമാർ, പി ബി സതീഷ്‌കുമാർ എന്നിവർ പങ്കെടുത്തു.   ടി പ്രദീപ് കുമാർ, സജിത്ത് പി ആനന്ദ്, വി ജി ശ്രീലേഖ എന്നിവരാണ് പ്രസീഡിയം. വിവിധ സബ് കമ്മിറ്റികൾ:- രജിസ്‌ട്രേഷൻ വി ആർ സജികുമാർ, ബിജിലി പി ഈശോ, ആർ ഡോണി, സരിഗ രവീന്ദ്രൻ. പ്രമേയം: വി പ്രസാദ് (കൺവീനർ), സുനിതാ കുര്യൻ, വി കെ ബാബുരാജ്, ടിം ടൈറ്റസ്. മിനിറ്റ്സ്: ബി എസ് അനീഷ്‌മോൻ (കൺവീനർ), സവിത അജയകുമാർ, അനു ഫിലിപ്പ്. ക്രഡൻഷ്യൽ: അഡ്വ. സി ടി വിനോദ് (കൺവീനർ), അഡ്വ. മോഹൻദാസ്, സുനീഷ് ബാബു.   പ്രതിനിധി സമ്മേളനം ശനിയാഴ്‌ചയും തുടരും. ഞായർ വൈകിട്ട്‌ അഞ്ചിന്‌ കോടിയേരി ബാലകൃഷ്ണൻ നഗറിൽ (ആറന്മുള എൻജിനീയറിങ്‌ കോളേജ് ഗ്രൗണ്ട്) നടക്കുന്ന പൊതുസമ്മേളനം സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനം ചെയ്യും. പൊതു സമ്മേളനത്തിന് മുന്നോടിയായി വൈകിട്ട്‌ 4.30ന് തറയിൽ മുക്ക് ജങ്ഷനിൽ നിന്നും റെഡ് വളന്റിയർ മാർച്ചും പ്രകടനവും നടക്കും.  Read on deshabhimani.com

Related News