രണ്ടാം വർഷത്തിലേക്ക്

"ഹൃദയപൂർവം രാത്രി ഭക്ഷണ വിതരണം' ഒന്നാം വാർഷികം ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ 
എ എ റഹിം എംപി ഉദ്‌ഘാടനം ചെയ്യുന്നു


കോഴഞ്ചേരി കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഡിവൈഎഫ്ഐ  കോഴഞ്ചേരി ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും രാത്രി ഭക്ഷണം പദ്ധതിയായ "ഹൃദയപൂർവ്വം രാത്രി ഭക്ഷണ വിതരണം' രണ്ടാം വർഷത്തിലേക്ക് കടന്നു. ഒന്നാം വാർഷികം ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ എ എ റഹിം എംപി ഉദ്‌ഘാടനം ചെയ്‌തു.  ഡിവൈഎഫ്ഐ മുൻ കേന്ദ്ര കമ്മിറ്റിയംഗം എ പത്മകുമാർ ഭക്ഷണ വിതരണ കലണ്ടർ പ്രകാശനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ സുധീഷ് ബാബു അധ്യക്ഷനായി. രാത്രികാല ഭക്ഷണ വിതരണത്തെ നിസ്വാർത്ഥമായി പിന്തുണച്ച വ്യക്തികളെ ചടങ്ങിൽ ആദരിച്ചു.  ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി നിസാം, പ്രസിഡന്റ്‌ എം സി അനീഷ് കുമാർ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ ആർ അജയകുമാർ, ബാബു കോയിക്കലേത്ത്, പി ബി സതീഷ് കുമാർ, കോഴഞ്ചേരി ഏരിയ സെക്രട്ടറി ടി വി സ്റ്റാലിൻ, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗങ്ങളായ നീതു അജിത്, നൈജിൽ കെ ജോൺ, ആർ ഡോണി എന്നിവർ പങ്കെടുത്തു.  ബ്ലോക്ക്‌ സെക്രട്ടറി സജിത്ത് പി ആനന്ദ് സ്വാഗതവും കൊ ഓർഡിനേറ്റർ ജോയൽ ജയകുമാർ നന്ദിയും പറഞ്ഞു.  കഴിഞ്ഞ ജൂലൈ മുതൽ ഒരു വർഷമായി മുടങ്ങാതെ ഭക്ഷണം വിതരണം ചെയ്യുകയാണ്. ദിവസവും ഇരുനൂറിലധികം ആളുകൾക്ക് ഓരോ മേഖല കമ്മിറ്റിയെന്ന നിലയിൽ കൃത്യമായി കലണ്ടർ തയ്യാറാക്കിയാണ് ഭക്ഷണ വിതരണം നടക്കുന്നത്.   Read on deshabhimani.com

Related News