വയനാടിനായി ഹൃദയപൂർവം
കോന്നി വയനാട് ദുരന്തബാധിതർക്ക് 25ൽ പരം വീടുകൾ നിർമിച്ചു നൽകുവാനുള്ള എൻഎസ്എസിന്റെ തീരുമാനത്തിന്റെ ഭാഗമായി ജിഎച്ച്എസ്എസ് കോന്നി എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പൊതിച്ചോറ് ചലഞ്ച് നടത്തിയതിലൂടെ ലഭിച്ച 25,000 രൂപ കൈമാറി. സ്കൂൾ പ്രിൻസിപ്പൽ ജി സന്തോഷ് തുക ഏറ്റുവാങ്ങി. പിടിഎ പ്രസിഡന്റ് അനിൽകുമാർ, പ്രോഗ്രാം ഓഫീസർ രാജിമോൾ, എൻഎസ്എസ് അംഗങ്ങൾ, അധ്യാപകർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. Read on deshabhimani.com