പുതിയ നിയമങ്ങൾ സഹ. മേഖലയ്ക്ക് സഹായകരമാകും: വീണാ ജോർജ്
തിരുവല്ല സംസ്ഥാന നിയമസഭ പാസാക്കിയ പുതിയ സഹകരണ നിയമങ്ങളും ചട്ടങ്ങളും സഹകരണ മേഖലയിലെ എല്ലാ പ്രതിസന്ധികൾക്കും ശാശ്വത പരിഹാരമാകുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. 71-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷം ജില്ലാ പരിപാടികൾ തിരുവല്ലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇന്റര്‍നാഷണല്‍ കോ ഓപ്പറേറ്റീവ് അലയൻസ് സമ്മേളനത്തിൽ പ്രത്യേക ക്ഷണം സ്വീകരിച്ച് ഇന്ത്യയിൽ നിന്ന് പങ്കെടുത്ത ഏക പ്രതിനിധി കേരളത്തിലെ സഹകരണ മന്ത്രി വി എൻ വാസവനാണ്. ഇത് കേരളത്തിലെ സഹകരണ മേഖലയ്ക്ക് അഭിമാനവും ഐസിഎയുടെ അംഗീകാരവുമാണ്. ശനിയാഴ്ച രാവിലെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ സൊസൈറ്റി സെനറ്റ് ഹാളിൽ നടന്ന ചടങ്ങിൽ മാത്യു ടി തോമസ് എംഎൽഎ അധ്യക്ഷനായി. സഹകരണ സംഘം ജില്ലാ ഡെപ്യൂട്ടി രജിസ്ട്രാർ വി ജെ അജയകുമാർ, സംസ്ഥാന സഹകരണ എംപ്ലോയിസ് വെൽഫെയർ ഫണ്ട് ബോർഡ് വൈസ് ചെയർമാൻ അഡ്വ. ആർ സനൽകുമാർ, സംസ്ഥാന സഹകരണ യൂണിയൻ മാനേജിങ് കമ്മിറ്റിയംഗം പി ജി ഗോപകുമാർ, തിരുവല്ല സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി ഡി മോഹൻദാസ്, മല്ലപ്പള്ളി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ഡോ.ജേക്കബ് ജോർജ്, കെസിഇയു ജില്ലാ സെക്രട്ടറി ജി കൃഷ്ണകുമാർ, കെസിഇഎഫ് സംസ്ഥാന സെക്രട്ടറി റെജി പി സാം, സഹകരണ സംഘം ജില്ലാ ജോയിന്റ ഡയറ്ക്ടർ പി പി സലീം എന്നിവർ സംസാരിച്ചു. Read on deshabhimani.com