പ്രവർത്തന മികവിന് കുടുംബശ്രീ സിഡിഎസുകൾക്ക് അംഗീകാരം
പത്തനംതിട്ട കുടുംബശ്രീ വാർഷിക പദ്ധതി പ്രകാരമുള്ള പ്രവർത്തന പരിപാടികൾ നടപ്പാക്കിയതിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ മികച്ച സിഡിഎസുകളെ തെരഞ്ഞെടുത്തു. ഓരോ സിഡിഎസിനും പ്രത്യേക റിവ്യൂ റിപ്പോർട്ട് ഫോർമാറ്റ്, ബുക്ക് രൂപത്തിൽ തയ്യാറാക്കി നൽകുകയും 2018 ഒക്‌ടോബർ 31 വരെയുള്ള സിഡിഎസിന്റെ പ്രവർത്തന നേട്ടങ്ങൾ റിവ്യൂ റിപ്പോർട്ട് ഫോർമാറ്റിൽ രേഖപ്പെടുത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മികച്ച സിഡിഎസുകളെ കണ്ടെത്തിയത്. സംഘടന ആൻഡ് സംയോജന പദ്ധതികൾ, മൈക്രോ ഫിനാൻസ് ആൻഡ് ബാങ്ക് ലിങ്കേജ്, ട്രാൻസാക്ഷൻ ബേയ്‌സ്ഡ് എംഐഎസ്., ജെൻഡർ, കൃഷി ആൻഡ് മൃഗസംരംക്ഷണ മേഖല, സാമൂഹ്യ വികസനം, ട്രൈബൽ പ്രൊജക്ട്, ഡിഡിയു ജികെവൈ, സൂക്ഷ്മ സംരംഭങ്ങൾ ആൻഡ് മാർക്കറ്റിങ‌്, നഗര ഉപജീവന പദ്ധതി ആൻഡ് പിഎംഎവൈ എന്നീ പത്ത് മേഖലകളിലായി മികച്ച പ്രകടനം കാഴ്ചവച്ച രണ്ട് സിഡിഎസുകളെ വീതം ജില്ലാതല അവതരണത്തിന് ക്ഷണിച്ചതിൽ ഓരോ മേഖലയിലും മികച്ച പ്രകടനം കാഴ്ച വച്ച സിഡിഎസുകളെ തെരഞ്ഞെടുത്തത്. വിവിധ മേഖലകളിൽ കുറ്റൂർ, കലഞ്ഞൂർ, പളളിക്കൽ, ഏഴംകുളം, മലയാലപ്പുഴ, നാറാണംമൂഴി, കൊടുമൺ, പന്തളം എന്നീ സിഡിഎസുകൾക്കാണ് അംഗീകാരം ലഭിച്ചത്. Read on deshabhimani.com