ആന കക്കാട്ടാർ മുറിച്ചുകടക്കാതിരിക്കാൻ കാവൽ ശക്തമാക്കി



ചിറ്റാർ ചിറ്റാർ സീതത്തോട് പ്രദേശങ്ങളിൽ കാട്ടാന  ഇറങ്ങി നാശം വിതയ്ക്കുന്നത് തടയാൻ  വനംമന്ത്രിയുടെ നിർദ്ദേശപ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉൾപ്പടെയുള്ള ഉന്നത  ഉദ്യോഗസ്ഥർ ചിറ്റാറിലെത്തി.  അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ കാട്ടാന പ്രശ്‌നം സൃഷ്‌ടിക്കുന്നത്‌ നിയമസഭയിൽ ഉന്നയിച്ചതിന്റെ ഭാഗമായാണ്‌ വനംവകുപ്പ്‌ ഉദ്യോഗസ്ഥരെത്തിയത്‌. വനം വകുപ്പും പൊലീസും ചേർന്ന് ആന കക്കാട്ടാർ മുറിച്ച് കടന്ന് നാട്ടിലേക്ക് പ്രവേശിക്കാതിരിക്കാൻ നടപടി എടുക്കുമെന്ന്‌ അറിയിച്ചു.  ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുകയും  മയക്കു വെടി വയ്ക്കുന്നത് ഉൾപ്പെടെയുള്ള നടപടികളും, പടക്കം, തോട്ട തുടങ്ങിയവ ഉപയോഗിച്ച് ശബ്ദം ഉണ്ടാക്കി ആനകളെ ജനവാസ  കേന്ദ്രത്തിലേക്ക്  എത്തുന്ന്‌ തടയുന്നതിന് ആവശ്യമായ  നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു. വനംവകുപ്പിന്റെ പ്രത്യേക പരിശീലനം ലഭിച്ച സംഘം ചിറ്റാറിൽ ക്യാമ്പ് ചെയ്യും.  ചിറ്റാർ ഊരാംപാറയിൽ  വനംവകുപ്പ്‌ –- പൊലീസ് ഉദ്യോഗസ്ഥരുടെ തിരച്ചിൽ സംഘത്തിനൊപ്പം വ്യാഴാഴ്ച്ച അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎയും  പങ്കുചേർന്നു. രണ്ട് കാട്ടാനകളാണ്  നിരന്തരം ജനവാസ കേന്ദ്രത്തിൽ എത്തുന്നത്.   Read on deshabhimani.com

Related News