മല്ലപ്പുഴശ്ശേരി പള്ളിയോടം നീരണിഞ്ഞു



 ആറന്മുള കരക്കാരുടെ ആഘോഷത്തിൽ മല്ലപ്പുഴശ്ശേരി പള്ളിയോടം പമ്പാ നദിയിൽ നീരണിഞ്ഞു.  ആറന്മുള  ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ ആറാട്ട് കടവിൽ നടന്ന ചടങ്ങിൽ കലക്ടർ എസ്‌  പ്രേം കൃഷ്ണന്‍ നീരണിയല്‍ കർമ്മം നിര്‍വഹിച്ചു. പൊതുയോഗം പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ വി സാംബദേവന്‍ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ഓമല്ലൂര്‍ ശങ്കരന്‍ പള്ളിയോട ശിൽപ്പികളെ ആദരിച്ചു.  അക്കീരമൻ കാളിദാസ ഭട്ടതിരി മുഖ്യപ്രഭാഷണം നടത്തി. ജെ ഇന്ദിരാ ദേവി, മിനി ജിജു ജേക്കബ്, ജിജി ചെറിയാൻ മാത്യു, ശ്രീലേഖ, സതീ ദേവി, റോസമ്മ മത്തായി, എ പദ്മകുമാർ, ഹരികൃഷ്ണൻ തിരുമേനി, പ്രസാദ് ആനന്ദ ഭവൻ, കെ എസ് സുരേഷ്, ഭരത് വാഴുവേലിൽ, വിജയൻ നടമംഗലത്തു്, ബാലഗോപാൽ എന്നിവർ സംസാരിച്ചു.  ശ്രീപാര്‍ത്ഥസാരഥി പള്ളിയോട കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള എ ബാച്ചില്‍പ്പെട്ട മല്ലപ്പുഴശ്ശേരി പള്ളിയോടം 16 ലക്ഷം രൂപ മുടക്കി ചങ്ങംകരി വേണു ആചാരിയുടെ നേതൃത്വത്തിലാണ് പുതുക്കിപ്പണിതത്.  Read on deshabhimani.com

Related News