വിജ്ഞാന പത്തനംതിട്ട കൂടുതല്‍ ജനകീയമാക്കും



പത്തനംതിട്ട വിജ്ഞാന പത്തനംതിട്ട പദ്ധതി ജില്ലയിൽ കൂടുതൽ മേഖലകളിലേക്ക്  എത്തിക്കാന്‍  ജില്ലാ പഞ്ചായത്തും മുൻകൈയെടുക്കും.    ജനകീയ പങ്കാളിത്തത്തോടെ തൊഴിൽ അന്വേഷകരെ കണ്ടെത്തി ആവശ്യമായ നൈപുണ്യ പരിശീലനം നൽകി   തൊഴിലിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.  സർക്കാർ സംവിധാനവുമായി സന്നദ്ധ സേവനം നടത്താൻ താല്പര്യമുള്ള ആളുകളെ ഇതിന്  തെരഞ്ഞെടുക്കാനും തീരുമാനിച്ചു.  താല്പര്യമുള്ളവർക്ക്  8714611480 എന്ന  വാട്സ്ആപ്പ്  നമ്പറില്‍  രജിസ്റ്റർ ചെയ്യാം.   വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.  ആലോചനാ യോഗത്തിൽ കെ കെ ഇ എം റീജിയൻ പ്രോഗ്രാം മാനേജർ അനൂപ് പ്രകാശ് അവതരണം നടത്തി.  ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ആർ അജിത് കുമാർ,  വിജ്ഞാന പത്തനംതിട്ട ജില്ലാ കോ ഓര്‍ഡിനേറ്റർ ബി ഹരികുമാർ,  കില ജില്ലാ ഫെസിലിറ്റേറ്റർ അജീഷ്,  യുവജന കമീഷനംഗം റിന്റോ തോപ്പിൽ,  വനിതാ ശിശു വികസന ഓഫീസർ അബ്ദുൽബാരി,  പട്ടികജാതി വികസന വകുപ്പ് ഓഫീസർ ഇ എസ് അംബിക,  ലൈഫ് മിഷൻ കോ–ഓര്‍ഡിനേറ്റർ രാജേഷ് കുമാർ തുടങ്ങി വിവിധ വകുപ്പ് മേധാവികളും സംസാരിച്ചു.  കുടുംബശ്രീ ജില്ലാ മിഷൻ കോ –ഓര്‍ഡിനേറ്റർ എസ് ആദില സ്വാഗതവും ജില്ലാ പ്രോഗ്രാം മാനേജർ ഷിജു എം സാംസൺ നന്ദിയും പറഞ്ഞു.    കെ–ഡിസ്കിന്റെ നേതൃത്വത്തില്‍   കേരള നോളജ് ഇക്കോണമി മിഷന്‍  സംസ്ഥാനത്താകെ പദ്ധതി വ്യാപിപ്പിക്കാനാണ്  സർക്കാർ തീരുമാനം. 20 ലക്ഷം തൊഴിലന്വേഷകര്‍ക്ക് തൊഴില്‍ ലഭ്യമാക്കുക യെന്ന  ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്. Read on deshabhimani.com

Related News