ഡിവൈഎഫ്‌ഐ പ്രതിഷേധം

ഡിവൈഎഫ്ഐ നേതൃത്വത്തിൽ പത്തനംതിട്ട നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം


പത്തനംതിട്ട വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവരെ പുനരധിവസിപ്പിക്കൻ കേന്ദ്ര സഹായം നൽകാത്തതിനെതിരെയും വ്യാജവാർത്തകൾ ചമയ്ക്കുന്ന ഒരു വിഭാഗം മാധ്യമങ്ങൾക്കെതിരെയും ഡിവൈഎഫ്ഐ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തി.  ഒരു വിഭാഗം മാധ്യമങ്ങൾ ബിജെപിയുടെ ദല്ലാൾ പണിയെടുക്കുന്ന തരത്തിലാണ്‌ പ്രവർത്തിക്കുന്നത്. സംസ്ഥാനത്തെ ജനങ്ങളെയാകെ അപമാനിക്കുന്ന വിധം അസത്യ പ്രചാരണമാണ് ഇക്കൂട്ടർ നടത്തുന്നത്.   ദുരന്തമുണ്ടായി 50 ദിവസം കഴിഞ്ഞിട്ടും സംസ്ഥാനത്തിന് ഒരു തരത്തിലുള്ള സാമ്പത്തിക സഹായവും കേന്ദ്രം നൽകിയില്ല. അതിനെതിരെ പ്രതികരിക്കാതെ സംസ്ഥാന സർക്കാർ നൽകിയ നിവേദനത്തെ ജനങ്ങൾക്കിടയിൽ തെറ്റിദ്ധരിപ്പിക്കാനും കേന്ദ്ര സഹായം മുടക്കാനുമാണ് ഒരു വിഭാഗം മാധ്യമങ്ങൾ ശ്രമിക്കുന്നത്. ഇതിനെതിരെയാണ് ഡിവൈഎഫ്ഐ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടന്നത്. വരും ദിവസങ്ങളിലും മാധ്യമങ്ങളുടെ നുണപ്രചാരണങ്ങൾക്കെതിരെ വിപുലമായ ക്യാമ്പയിൻ നടത്തുമെന്ന് ഡിവൈഎഫ്ഐ ജില്ലാ ഭാരവാഹികൾ അറിയിച്ചു. ജില്ലാ സെക്രട്ടറി ബി നിസാം, ജില്ലാ പ്രസിഡന്റ് എം സി അനീഷ് കുമാർ, സംസ്ഥാന കമ്മിറ്റിയംഗം എം അനീഷ് കുമാർ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങൾ സോബി ബാലൻ, സി സുമേഷ്, എൻ എസ് രാജീവ്‌ എന്നിവർ സംസാരിച്ചു.  Read on deshabhimani.com

Related News