ദേശാഭിമാനി വരിസംഖ്യ ഇന്ന് ഇ പി ജയരാജന്‍ ഏറ്റുവാങ്ങും
പത്തനംതിട്ട ദേശാഭിമാനി പത്ര പ്രചാരണത്തിന്റെ ഭാഗമായി ജില്ലയിലെ മൂന്നാം ഘട്ട ലിസ്റ്റും വരിസംഖ്യയും വെള്ളിയാഴ്ച ഏറ്റുവാങ്ങും. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജൻ തിരുവല്ല, പത്തനംതിട്ട എന്നിവിടങ്ങളില്‍ ചേരുന്ന യോഗത്തില്‍ വരിസംഖ്യ ഏറ്റുവാങ്ങും. സിപിഐ എം തിരുവല്ല ഏരിയ കമ്മിറ്റി ഓഫീസിൽ പകൽ രണ്ടിന് തിരുവല്ല, ഇരവിപേരൂർ, മല്ലപ്പള്ളി, ഏരിയയളിലേയും പകൽ മൂന്നിന് പത്തനംതിട്ട അബാൻ ഓഡിറ്റോറിയത്തിൽ അടൂർ, കോന്നി, കൊടുമൺ, റാന്നി, പത്തനംതിട്ട, പെരുനാട്, കോഴഞ്ചേരി, പന്തളം ഏരിയകളിൽ നിന്നുള്ള വരിസംഖ്യയും ഏറ്റുവാങ്ങും. ജില്ലയിലെ 11 ഏരിയകളിലും പുതിയ വരിക്കാരുടെ വരിസംഖ്യയും ലിസ്റ്റും ആദ്യ രണ്ടു ഘട്ടങ്ങളിലായി നേരത്തെ ഏറ്റുവാങ്ങിയിരുന്നു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗങ്ങൾ, ഏരിയാ കമ്മിറ്റിയംഗങ്ങൾ, ലോക്കൽ സെക്രട്ടറിമാർ എന്നിവർ യോഗങ്ങളില്‍ പങ്കെടുക്കും. Read on deshabhimani.com