അടുത്ത തൊഴിൽ മേള 26ന്



തിരുവല്ല വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴിൽ പദ്ധതിയിലെ അടുത്ത തൊഴിൽ മേള 26ന് നടക്കും. രണ്ടാമത്തെ ജോബ് ഡ്രൈവ് ശനിയാഴ്ച പൂര്‍ത്തിയായി. മൂന്നാമത്തെ ജോബ് ഡ്രൈവാണ് 26ന് മാര്‍ത്തോമ കോളേജില്‍ നടക്കുക. ഇതിന്റെ രജിസ്ട്രേഷനും അപേക്ഷകളും സ്വീകരിച്ചു തുടങ്ങി.  ശനിയാഴ്‌ച നടന്ന  മേളയില്‍ 810  ഉദ്യോ​ഗാര്‍ഥികളാണ്  പങ്കെടുത്തത്. സ്പോട്ട് രജിസ്ട്രേഷനില്‍ മാത്രം ഇരുനൂറ് പേര്‍ പങ്കെടുത്തു. 2,200 അപേക്ഷകരുടെ മുഖാമുഖം  നടന്നു. പ്രൊഫഷണല്‍ തൊഴിലന്വേഷകര്‍ക്ക് മാത്രമായി പതിനായിരത്തിലേറേ തൊഴിലവസരങ്ങള്‍ വിവിധ വിഭാഗത്തിലായി ലഭ്യമാക്കിയിരുന്നു.    53 കമ്പനികള്‍ പങ്കെടുത്തു. കേരളത്തിലെ ഏറ്റവും വലിയ നഴ്സിങ്ങ് റെക്രൂട്ട്മെന്റ് ഡ്രൈവിനും ഈ തൊഴില്‍ മേളയില്‍ തുടക്കമായി. ജര്‍മനിയിലേക്കും ആസ്ട്രേലിയയിലേക്കുമായി 2,500ഓളം തൊഴിലവസരങ്ങളാണ്  ലഭ്യമാക്കിയിരുന്നത്.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  രാജി പി രാജപ്പന്‍ ഉദ്ഘാടനം ചെയ്തു. മൈഗ്രേഷന്‍ കോണ്‍ക്ലേവ് ചെയര്‍മാന്‍ എ പത്മകുമാര്‍, രക്ഷാധികാരി ഡോ. തോമസ് ഐസക്ക്, മാത്യു ടി തോമസ്‌ എംഎൽഎ, കോളേജ് പ്രിന്‍സിപ്പല്‍ ടി കെ മാത്യൂ വര്‍ക്കി, സ്വാഗത സംഘം ജോയിന്റ് കണ്‍വീനര്‍ ജനു മാത്യൂ, മാര്‍ത്തോമ്മ കോളേജ്‍ ഗവേണിങ്‌ കൗണ്‍സിലംഗം മനീഷ് ജേക്കബ്, വിജ്ഞാന പത്തനംതിട്ട ഡിഎംസി ബി ഹരികുമാര്‍, കുടുംബശ്രീ ഡിഎംസി എസ്‌ ആദില, ഡോ. റാണി ആര്‍ നായര്‍, ഡോ. വിവേക് ജേക്കബ് ഏബ്രഹാം, എ ടി സതീഷ്, ജോര്‍ജ് വര്‍ഗീസ്, ഏബ്രഹാം വലിയകാല, ആർ അജിത്‍കുമാർ എന്നിവർ പങ്കെടുത്തു.   Read on deshabhimani.com

Related News