ജില്ലയില്‍ 48 വാര്‍ഡ് കൂടി
പത്തനംതിട്ട വാർഡ് പുനർവിഭജനത്തിന്റെ ഭാഗമായി ജില്ലയിൽ 53 പഞ്ചായത്തുകളിലും നാല് നഗരസഭകളിലുമായി 48 വാര്‍ഡ് കൂടി. ഒമ്പത് പഞ്ചായത്തിലും തിരുവല്ല നഗരസഭയിലും നിലവിലെ വാർഡിന്റെ എണ്ണത്തില്‍ മാറ്റമില്ല. കോന്നി പഞ്ചായത്തില്‍ രണ്ടും മറ്റു തദ്ദേശസ്ഥാപനങ്ങളിൽ ഓരോ വാർഡുകൾ വീതവുമാണ് കൂടുക. പഞ്ചായത്തുകളിൽ അരുവാപ്പുലം, അയിരൂർ, ഏറത്ത്, കലഞ്ഞൂർ, കല്ലൂപ്പാറ, കവിയൂർ, മലയാലപ്പുഴ, നാരങ്ങാനം, റാന്നി പഴവങ്ങാടി പഞ്ചായത്തുകളിൽ നിലവിലെ എണ്ണത്തിൽ മാറ്റമില്ല. ജില്ലയിൽ 53 പഞ്ചായത്തുകളിലും നാല് നഗരസഭകളിലും കൂടി 920 വാർഡുകളാണ് ഉണ്ടായിരുന്നത്. കരട് പട്ടികയനുസരിച്ച് വാര്‍ഡുകളുടെ എണ്ണം 968 ആയി ഉയര്‍ന്നു. കരട് വിജ്ഞാപനം സംബന്ധിച്ച വിവരങ്ങൾ പഞ്ചായത്ത് ഓഫീസ്, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ് എന്നിവിടങ്ങളിലും അനുബന്ധ സ്ഥാപനങ്ങളിലും ഡീലിമിറ്റേഷൻ കമീഷന്റെ വെബ്സൈറ്റിലും പരിശോധനയ്ക്ക് ലഭ്യമാണ്. കരട് വിജ്ഞാപനം സംബന്ധിച്ച് ഡിസംബർ മൂന്നുവരെ ആക്ഷേപമോ അഭിപ്രായങ്ങളോ ജനങ്ങൾക്ക് സമർപ്പിക്കാം. ഡീലിമിറ്റേഷൻ കമീഷൻ സെക്രട്ടറിക്ക് കലക്ടർക്ക് നേരിട്ട് രജിസ്റ്റർ പാനലിലോ ആക്ഷേപങ്ങൾ നൽകാം. സാധൂകരിക്കുന്ന രേഖകളുണ്ടെങ്കിൽ അവയുടെ പകർപ്പ് നൽകണം. ഇത് പരിശോധിച്ച് കലക്ടർമാർ ശുപാർശകളോടെ ഡീലിമിറ്റേഷന്‍ കമീഷന് റിപ്പോർട്ട് നൽകും. അതിനുശേഷം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കും. അടുത്ത ഘട്ടത്തിൽ ബ്ലോക്ക് പഞ്ചായത്തുകളിലും മൂന്നാംഘട്ടത്തിൽ ജില്ലാ പഞ്ചായത്തുകളിലും വാർഡ് പുനർവിഭജനം നടക്കും. Read on deshabhimani.com